കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കി വീണ്ടും റോബര്‍ട്ട് വാദ്ര; സ്വാഗതം ചെയ്ത് നഗരങ്ങളില്‍ പോസ്റ്റർ

  • By Desk
Google Oneindia Malayalam News

ദില്ലി: സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. ജനങ്ങളെ സേവിക്കാന്‍ വലിയൊരു വേദി വേണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി വാദ്ര പറയുന്നു. എന്നാല്‍ തനിക്കെതിരെയുള്ള കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കിയാല്‍ മാത്രമേ അതുണ്ടാകുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഏഴ് ഘട്ടങ്ങളില്‍, രാജ്യം ആര് ഭരിക്കുമെന്ന മെയ് 23ന് അറിയാംലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഏഴ് ഘട്ടങ്ങളില്‍, രാജ്യം ആര് ഭരിക്കുമെന്ന മെയ് 23ന് അറിയാം

അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റോബര്‍ട്ട് വാദ്ര മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ ദില്ലിയിലെ ഗാസിയാ ബാദില്‍ പ്രത്യക്ഷപ്പെട്ടു. ഗാസിയാബാദ് വിളിക്കുന്നു ഇത്തവണ റോബര്‍ട്ട് വാദ്ര വരണമെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍.

 വേദി ആഗ്രഹിക്കുന്നുവെന്ന്

വേദി ആഗ്രഹിക്കുന്നുവെന്ന്

'വര്‍ഷങ്ങളായി ജനങ്ങളെ സേവിക്കുകയും അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യുന്ന ആളാണ് ഞാന്‍, എന്നാല്‍ ഇനി വലിയൊരു വേദിയില്‍ ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എനിക്കെതിരായുള്ള വ്യാജ ആരോപണങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും കുറ്റവിമുക്തനായാല്‍ മാത്രമേ അതിന് തയ്യാറാകുകയുള്ളു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്ന 50കാരനായ വാദ്ര ഇതിനിടെ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്.

സ്നേഹത്തിൽ സന്തോഷമെന്ന്

സ്നേഹത്തിൽ സന്തോഷമെന്ന്


വ്യത്യസ്ത നഗരങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ പ്രദേശത്ത് ഞാന്‍ മത്സരിക്കണമെന്നാവശ്യപ്പെടുമ്പോള്‍, ആ സ്‌നേഹത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ സോനിപതില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്ററും വാദ്ര ഫേസ്ബുക്കില്‍ പങ്കുവെച്ചു. റോബര്‍ട്ട് വദ്രയ്ക്ക് സോനിപതില്‍ മത്സരിക്കാന്‍ സ്വാഗതമറിയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ആയിരുന്നു അത്. സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററുകളില്‍ കാണാം. മത്സരിക്കുകയാണെങ്കില്‍ സ്വന്തം നാടായ മൊറാദാബാദില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന കഴിഞ്ഞ മാസം വാദ്ര നല്‍കിയിരുന്നു. നഗരത്തില്‍ വാദ്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

കോൺഗ്രസ് വിലക്കെടുത്തില്ലെന്ന്!!

കോൺഗ്രസ് വിലക്കെടുത്തില്ലെന്ന്!!

അതേസമയം റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തില്‍ ചേരണമെന്നാവശ്യപ്പെട്ട പോസ്റ്ററുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രാധാന്യം നല്‍കിയിട്ടില്ല. 'ഇത് പ്രവര്‍ത്തകരെ മാത്രം സംബന്ധിച്ചിരിക്കുന്നു, പലര്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ടാകും, എല്ലാവര്‍ക്കും അവരവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.' മൊറാദാബാദിലെ പോസ്റ്ററുകളോട് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ മറുപടി ഇങ്ങനെയായിരുന്നു.

 ജനസേവനത്തിന്

ജനസേവനത്തിന്

ജനങ്ങളെ സേവിക്കാന്‍ വലിയൊരു വേദി ആവശ്യമുണ്ടെന്ന് തുറന്നു പറഞ്ഞ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള സൂചന നല്‍കി ഫെബ്രുവരി 24ന്, വദ്ര തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടിരുന്നു. അന്നു മുതല്‍, ഭാര്യയുടെ പാത പിന്തുടര്‍ന്ന് വാദ്രയും രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ജനുവരിയിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയാണ് പ്രിയങ്കയ്ക്ക്.


English summary
robert vadra hints political entry again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X