കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ വദ്രയെയും പരിശോധിക്കണമെന്ന്

  • By Aswathi
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്‍കുന്ന സുരക്ഷാ പരിശോധനയിലെ ഇളവുകള്‍ പുനപരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

നിലവില്‍ വി ഐ പി പരിഗണനയുള്ള വദ്രയെ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധന അര്‍ത്തവത്തായിരിക്കണമെന്നും അലങ്കാരികമാകരുതെന്നും വ്യോമയാന മന്ത്രി അശോക് ഗണപതിരാജു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വദ്രയ്ക്കുള്ള ഇളവ് പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.

robert-vadra

സുരക്ഷാ പരിശോധനകള്‍ പ്രഹസനമാകരുതെന്നും മറ്റുള്ളവരെ പോലെ റോബര്‍ട്ട് വദ്രയെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഗണപതിരാജു ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ ഇപ്പോള്‍ നീക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയുടെ മരുമകനെന്ന നിലയിലാണ് വദ്രയ്ക്ക് വി ഐ പി പരിഗണന നല്‍കിയത്. വദ്രയ്ക്ക് ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കുന്നതിനെതിരെ നേരത്തെയും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്.

English summary
The Central government may re-look into Congress President Sonia Gandhi's son-in-law Robert Vadra's security exemptions at airports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X