'ഞാന്‍ വിഐപിയല്ല, എന്റെ പേരു നീക്കണം'; റോബര്‍ട്ട് വദ്ര സര്‍ക്കാരിനോട്
ദില്ലി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കൂടാതെ പുറത്തുകടക്കാമെന്ന ആനുകൂല്യത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്ര. താന്‍ ഒരു വിവിഐപിയോ വിഐപിയോ അല്ല. തന്റെ പേര് എത്രയും പെട്ടെന്ന് വിമാനത്താവളങ്ങിലെ വിവിഐപി ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലിസ്റ്റില്‍ തന്റെ പേരുള്ളത് പല മാധ്യമങ്ങളും വിവാദത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു. നേരത്തെ തന്നെ ഇത്തരമൊരു സൗകര്യം തനിക്ക് വേണ്ടെന്ന് അറിയിച്ചിരുന്നതാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ പേര് നീക്കം ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും പേര് നീക്കം ചെയ്യാതെ തന്നെ വിവാദ നായകനാക്കുകയാണെന്ന് വദ്ര ആരോപിച്ചു.

സോണിയാ ഗാന്ധിയുടെ മരുമകന് അനാവശ്യമായ ആനുകൂല്യങ്ങള്‍ പറ്റുന്നുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. വിമാനത്താവളത്തില്‍ ലഭിച്ച സൗകര്യം താന്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. അതേസമയം പേരുദോഷം തനിക്കുണ്ടെന്നും റോബര് വദ്ര പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് എന്ന നിലയിലായിരുന്നു റോബര്‍ട്ട് വധേരയ്ക്ക് യുപിഎ സര്‍ക്കാര്‍ ഇത്തരം ഒരു ആനുകൂല്യം അനുവദിച്ചു നല്‍കിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആനുകൂല്യം പിന്‍വലിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും വദ്രയുടെ വിഐപി പരിഗണന തുടരുകയാണ്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications