കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ വിഐപിയല്ല, എന്റെ പേരു നീക്കണം'; റോബര്‍ട്ട് വദ്ര സര്‍ക്കാരിനോട്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കൂടാതെ പുറത്തുകടക്കാമെന്ന ആനുകൂല്യത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര. താന്‍ ഒരു വിവിഐപിയോ വിഐപിയോ അല്ല. തന്റെ പേര് എത്രയും പെട്ടെന്ന് വിമാനത്താവളങ്ങിലെ വിവിഐപി ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലിസ്റ്റില്‍ തന്റെ പേരുള്ളത് പല മാധ്യമങ്ങളും വിവാദത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു. നേരത്തെ തന്നെ ഇത്തരമൊരു സൗകര്യം തനിക്ക് വേണ്ടെന്ന് അറിയിച്ചിരുന്നതാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ പേര് നീക്കം ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും പേര് നീക്കം ചെയ്യാതെ തന്നെ വിവാദ നായകനാക്കുകയാണെന്ന് വദ്ര ആരോപിച്ചു.

robertvadra

സോണിയാ ഗാന്ധിയുടെ മരുമകന്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ പറ്റുന്നുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. വിമാനത്താവളത്തില്‍ ലഭിച്ച സൗകര്യം താന്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. അതേസമയം പേരുദോഷം തനിക്കുണ്ടെന്നും റോബര്‍ വദ്ര പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് എന്ന നിലയിലായിരുന്നു റോബര്‍ട്ട് വധേരയ്ക്ക് യുപിഎ സര്‍ക്കാര്‍ ഇത്തരം ഒരു ആനുകൂല്യം അനുവദിച്ചു നല്‍കിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആനുകൂല്യം പിന്‍വലിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും വദ്രയുടെ വിഐപി പരിഗണന തുടരുകയാണ്.

English summary
Robert Vadra nda govt, Robert Vadra no frisking list, Robert Vadra airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X