കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ എന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നു: വദ്ര

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ എന്നും ഉപയോഗിക്കപ്പെടുന്നതെന്ന് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെ ഒന്നും തെളിയിക്കാന്‍ കഴിയില്ലെന്നും വദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയുടെ ആവശ്യമില്ലെന്ന് വദേരതന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയുടെ ആവശ്യമില്ലെന്ന് വദേര

ഹരിയാനയിലെ ഭൂമിയിടപാട് കേസുകള്‍ പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് എസ്എന്‍ ദിംഗ്ര കമ്മീഷന്‍ അവരുടെ അന്വേഷണങ്ങള്‍ പൂര്‍ത്തീകരിച്ചു എന്ന് അറിയിച്ചതിനു പിന്നാലെയാണ് വദ്രയുടെ പോസ്റ്റ് വന്നിരിക്കുന്നത്.

Robert Vadra

തെളിവുകള്‍ ഇല്ലാതെ അവര്‍ക്കൊന്നും തെളിയിക്കാന്‍ സാധിക്കില്ല. ഇവിടെ തെളിയിക്കാനും ഒന്നും ഇല്ല. പത്ത് വര്‍ഷമായി സര്‍ക്കാര്‍ തനിക്കെതിരെ അടിസ്ഥാനമില്ലാത്ത വ്യാജ കുറ്റാരോപണങ്ങളാണ് നടത്തുന്നതെന്നും വദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2014 ലെ ലോകസഭ തിരഞ്ഞെടുപ്പിലും ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചരണ വിഷയമായിരുന്നു വദ്രയുടെ ഭൂമി ഇടപാട്. പിന്നീട് 2015ല്‍ വദ്രയുടെ ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ ദിംഗ്ര കമ്മീഷനെ വെയ്ക്കുകയായിരുന്നു.

റോബര്‍ട്ട് വദ്രയ്ക്ക് രാജസ്ഥാന്‍ പൊലീസിന്റെ ക്ലീന്‍ചിറ്റ്റോബര്‍ട്ട് വദ്രയ്ക്ക് രാജസ്ഥാന്‍ പൊലീസിന്റെ ക്ലീന്‍ചിറ്റ്

എന്നാല്‍ അന്വേഷണ സമയത്ത് വദ്രയോട് കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന ആവശ്യങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാനെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുകയാണെന്നും എന്നാല്‍ എല്ലാ സമയത്തെപോലെയും എനിക്കെതിരെ സൃഷ്ടിച്ചിരിക്കുന്ന അനാവശ്യ ധാരണകളെ കീഴടക്കുന്ന സത്യത്തിനൊപ്പം തലയുയര്‍ത്തി തന്നെ ഞാന്‍ നടക്കുമെന്നും വദ്ര പറയുന്നു.

English summary
Congress president Sonia Gandhi's son-in-law Robert Vadra today said he is being used for "political gains", adding that baseless accusations were levelled against him by "governments" for "almost a decade".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X