കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ തടങ്കല്‍ ഭരണഘടനാ വിരുദ്ധം, ജനാധിപത്യം തുടരാന്‍ അനുവദിക്കൂ, പ്രതിഷേധവുമായി വദ്ര

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ വെടിവെപ്പില്‍ പരിക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ കരുതല്‍ തടങ്കലില്‍ വെച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. പ്രിയങ്കയുടെ കസ്റ്റഡി ഭരണഘടനാ വിരുദ്ധമാണെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തതിന് യാതൊരു രേഖകളും ഹാജരാക്കിയിട്ടില്ലെന്നും വദ്ര പറയുന്നു. നിയമത്തിന്റെ ദുരുപയോഗമാണ് എല്ലാ തരത്തിലും ഉണ്ടായിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നത് കുറ്റമാണോ എന്നും വദ്ര ചോദിക്കുന്നു.

1

ഈ സര്‍ക്കാരിന് എതിര്‍ വശത്ത് നിന്ന് വരുന്ന ശബ്ദങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനാണോ താല്‍പര്യം. ജനാധിപത്യം അതേ രീതിയില്‍ തുടരാന്‍ അനുവദിക്കണം. അല്ലാതെ ഏകാധിപത്യം നടപ്പാക്കരുതെന്നും വദ്ര യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം പ്രിയങ്കയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിവിധ സംസ്ഥാന സമിതികള്‍ പ്രതിഷേധിക്കുന്നുണ്ട്. കോണ്‍ഗ്രസ് ദില്ലിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.

തന്നെ തടഞ്ഞവെച്ചിരിക്കുന്ന ചുനാര്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധ ധര്‍ണ തുടരുകയാണ് പ്രിയങ്ക. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രിയങ്കയെ തടഞ്ഞതിലൂടെ യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയാണ് വെളിവാവകുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഓഫീസുകളിലേക്കും കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിട്ടുണ്ട്.

സര്‍ക്കാരിന് എന്നെ ജയിലില്‍ അടയ്ക്കണമെങ്കില്‍ ഞാന്‍ അതിനും തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു. ഈ വിഷയത്തില്‍ ജാമ്യം നേടുന്നത് ധാര്‍മികമല്ല. വിട്ടുകൊടുക്കാനും ഞാന്‍ തയ്യാറല്ല. ദുരിതം അനുഭവിക്കുന്ന ആദിവാസികളെ കാണാന്‍ തന്നെയാണ് തീരുമാനം. സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യട്ടെ. അവരെ എന്നെ ജയിലില്‍ അടയ്ക്കാന്‍ ഒരുങ്ങുകയാണെങ്കില്‍, ജയില്‍വാസത്തിന് ഞാന്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു.

English summary
robert vadra on priyankas custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X