കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിംഗ് സെല്‍ഫിക്കൊപ്പം ഇന്ത്യന്‍ പതാകയ്ക്ക് പകരം പരാഗ്വേ പതാക; വാദ്രയ്ക്കെതിരെ ട്രോൾ മഴ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗാന്ധി കുടുംബത്തിന് നാണക്കേടുണ്ടാക്കി റോബര്‍ട്ട് വാദ്ര

ദില്ലി: ഗാന്ധി കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ തിരഞ്ഞെടുപ്പ് ദിന സെല്‍ഫി. 2019ലെ ആറാം ഘട്ട തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ വാദ്ര വോട്ടിന്റെ പ്രാധാന്യം ബോധവല്‍ക്കരിക്കാന്‍ തന്റെ സെല്‍ഫിക്കൊപ്പം ട്വിറ്ററില്‍ പങ്കു വെച്ചത് പരാഗ്വേയുടെ പതാക. വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് മഷി പുരണ്ട വിരലുമായി വാദ്രയുടെ സെല്‍ഫി.

''നമ്മുടെ അവകാശമാണ് നമ്മുടെ ശക്തി. എല്ലാവരും വോട്ട് രേഖപ്പെടുത്തു. ഞങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ വേണം. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു മികച്ച ഭാവി സൃഷ്ടിക്കാന്‍, രാജ്യത്തെ മതേതര സുരക്ഷിത ഭാവിക്കായി ഒരു വോട്ട്''. ഇതായിരുന്നു വാദ്രയുടെ ഫേസ്ബുക്കിനോടൊപ്പം ട്വിറ്ററില്‍ ചേര്‍ത്ത കുറിപ്പ്.

മഞ്ഞസാരിയും കൂളിംഗ് ഗ്ലാസും വോട്ടിംഗ് യന്ത്രവും; പോളിംഗ് ബൂത്തിലെ സുന്ദരിയെ സോഷ്യൽ മീഡിയ കണ്ടെത്തിമഞ്ഞസാരിയും കൂളിംഗ് ഗ്ലാസും വോട്ടിംഗ് യന്ത്രവും; പോളിംഗ് ബൂത്തിലെ സുന്ദരിയെ സോഷ്യൽ മീഡിയ കണ്ടെത്തി

vadra

പോസ്റ്റ് പുറത്തു വന്നതോടെ കുറിപ്പിനൊപ്പം ചേര്‍ത്ത പതാകയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. വാദ്രയുടെ അബന്ധം ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വാദ്ര അബദ്ധം സമ്മതിച്ച് കൊണ്ട് എഡിറ്റ് ചെയ്തു.

''ഇന്ത്യ എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു, മാത്രമല്ല ത്രിവര്‍ണ പതാകയെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ പോസ്റ്റില്‍ ചെറിയൊരു അബദ്ധം പറ്റി. നി്ങ്ങള്‍ക്കെല്ലാം അറിയാം എനിക്കൊരു അബദ്ധം പറ്റിയതാണെന്ന്. പക്ഷേ എല്ലാവരും എന്റെ അബദ്ധം ആഘോഷിക്കുന്നു, ഇത് സങ്കടകരമാണ്. പക്ഷേ സാരമില്ല, എല്ലാവര്‍ക്കും എന്റെ ആശംസകള്‍''. വാദ്ര തന്റെ പുതിയ കുറിപ്പില്‍ ചേര്‍ത്തു.

ഓറഞ്ച്, വെള്ള, പച്ച എന്നീ നിറങ്ങളോടൊപ്പം മധ്യത്തിലെ വെള്ള നിറത്തില്‍ അശോക ചക്രത്തോടൊപ്പം കൂടിയതാണ് ഇന്ത്യന്‍ പതാക. അതേസമയം ചുവപ്പു വെള്ളയും നീലയും നിറത്തിലുള്ള ത്രിവര്‍ണ പതാകയാണ് പരാഗ്വേയുടേത്. ആറാം ഘട്ട തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലാണ് ഗാന്ധി കുടുംബം വോട്ട് രേഖപ്പെടുത്തിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ റോബര്‍ട്ട് വാദ്ര എത്തിയത്.

ഔറംഗസേബ് ലൈനിലെ എന്‍ പി സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്. ഷീല ദീക്ഷിത്തിനൊപ്പം യുപിഎ അധ്യക്ഷയും റായ്ബറേലി എംപിയുമായ സോണിയ ഗാന്ധിയും ദില്ലിയിലെ നിര്‍മാണ്‍ ഭവന്‍ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Robert Vadra posted Paraguayan flag instead of Indian flag with his selfie, Social media trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X