രാഹുലിന്റെയും പ്രിയങ്കയുടെയും വഴിയേ റോബർട്ട് വാദ്രയും! സോണിയയുടെ ആഹ്വാനം ഏറ്റെടുത്ത് വാദ്ര!
ദില്ലി: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും നേരിട്ട് ഏറ്റുമുട്ടുകയാണ്. പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി രാജ്യമൊട്ടാകെ കോണ്‍ഗ്രസ് രംഗത്തുണ്ട്.
തൊഴിലാളികള്‍ക്ക് തിരികെ നാടുകളിലെത്താന്‍ ഉത്തര്‍ പ്രദേശിലേക്ക് ആയിരം ബസ്സുകളാണ് പ്രിയങ്ക ഗാന്ധി ഏര്‍പ്പാടാക്കിയത്. പ്രിയങ്കയുടെ ഭര്‍ത്താവും ബിസ്സിനസ്സുകാരനുമായ റോബര്‍ട്ട് വാദ്രയും സോണിയാ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ്.

തൊഴിലാളികളുടെ പലായനം
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയില്‍ നിന്നും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പലായനം തുടങ്ങിയതോടെയാണ് ഈ വിഷയം രാജ്യശ്രദ്ധ നേടിയത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൊഴിലാളികളെ തിരിച്ച് നാടുകളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു.

സോണിയയുടെ ആഹ്വാനം
എന്നാല്‍ ഈ തൊഴിലാളികളില്‍ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കിയതോടെയാണ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഇടപെട്ട് തുടങ്ങിയത്. കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് തുക കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചു. മാത്രമല്ല അവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും സോണിയ ആഹ്വാനം ചെയ്യുകയും ചെയ്തു.

സഹായിക്കാൻ വാദ്രയും
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളളവര്‍ കുടിയേറ്റ തൊഴിലാളി പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. തെരുവിലേക്ക് ഇറങ്ങിച്ചെന്ന് കുടിയേറ്റ തൊഴിലാളികളോട് സംസാരിച്ച രാഹുല്‍ ഗാന്ധിയുടേത് വെറും നാടകമാണ് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പരിഹസിച്ചത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും പോരടിക്കുന്നതിനിടെയാണ് ഗാന്ധി കുടുംബത്തിന്റെ മരുമകന് റോബര്‍ട്ട് വാദ്രയുടെ രംഗപ്രവേശം.

വാദ്രയുടെ ട്വീറ്റ്
കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് വാദ്ര. ട്വിറ്ററിലാണ് വാദ്ര തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോബര്‍ട്ട് വാദ്രയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''നാട്ടിലെത്തുന്നതിന് വേണ്ടി ദിവസങ്ങളായി നടക്കുന്ന കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കമുളള കുടിയേറ്റ തൊഴിലാളികളുടെ സ്ഥിതി ഹൃദയം നുറുക്കുന്നതാണ്. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം ഇല്ല.

അവസ്ഥ വളരെ പരിതാപകരം
അവര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. ധരിക്കാന്‍ ചെരിപ്പില്ല. അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. താന്‍ ചെരിപ്പുകളും വെള്ളവും ബിസ്കറ്റ് പാക്കറ്റുകളും അവരുടെ യാത്രയെ സഹായിക്കുന്നതിന് വേണ്ടി വാങ്ങി ശേഖരിക്കുകയാണ്. ഈ കൊറോണ വൈറസ് കാലത്ത് അവരാണ് ഏറ്റവും ദുരിതത്തില്‍ ആയിരിക്കുന്നത്. അവരുടെ യാത്രയെ നാം സഹായിക്കുകയും എളുപ്പമാക്കി നല്‍കുകയും വേണം. റോഡില്‍ കാണുന്ന അവരെ സഹായിക്കൂ''.

കാല്‍നടയായി നീങ്ങുന്ന കാഴ്ച
റോബര്‍ട്ട് വാദ്രയുടെ ഈ നീക്കത്തെ സോഷ്യല്‍ മീഡിയ അനുമോദിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് ലോക്ക്ഡൗണ്‍ കാരണം പലേടത്തായി കുടുങ്ങിയത്. കൈക്കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങുന്ന സംഘങ്ങള്‍ നാടുകളിലേക്ക് കാല്‍നടയായി നീങ്ങുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇതിനകം നിരവധി പേര് ഈ യാത്രക്കിടെ മരണപ്പെട്ടു കഴിഞ്ഞു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications