Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരമിച്ചിട്ടും ഉത്തപ്പയ്ക്ക് ഒരു കൊല്ലം ലഭിക്കുന്നത് കോടികള്‍; ആകെ ആസ്തി കേട്ടാല്‍ ഞെട്ടും!

ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാകാത്ത ഒരുപിടി വിജയങ്ങള്‍ സമ്മാനിച്ച താരമാണ് റോബിന്‍ ഉത്തപ്പ. 2007 ടി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന ഉത്തപ്പ അതേ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ടീമിലും ഉണ്ടായിരുന്നു. 2006 ല്‍ ആയിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. ക്രീസിന് വെളിയിലേക്ക് നടന്ന് വന്ന് സിക്‌സും ഫോറും അടിക്കുന്ന ഉത്തപ്പയുടെ ബാറ്റിംഗ് ശൈലിക്ക് വലിയ ആരാധകരാണ് ഇപ്പോഴും ഉള്ളത്.

ഓപ്പണറായും മധ്യനിരയിലും എല്ലാം ബാറ്റിംഗിന് ഇറങ്ങിയിട്ടുള്ള ഉത്തപ്പ നല്ലൊരു ഫീല്‍ഡര്‍ കൂടിയാണ്. ആക്രമണോത്സുക ബാറ്റ്സ്മാനായ റോബിന്‍ ഉത്തപ്പ അടുത്തിടെ പിഎഫ് ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അറസ്റ്റ് വാറണ്ട് നേരിടുകയാണ്. റോബിന്‍ ഉത്തപ്പയുടെ ആസ്തി, സ്വത്ത് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച ചില വിശദാംശങ്ങള്‍ നമുക്ക് ഇവിടെ പരിശോധിക്കാം.

Robin Uthappa

13 മില്യണ്‍ ഡോളറാണ് ഉത്തപ്പയുടെ ആസ്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 100 കോടി ഇന്ത്യന്‍ രൂപ. ക്രിക്കറ്റ് തന്നെയാണ് ഉത്തപ്പയുടെ വരുമാനത്തിന്റെ പ്രധാന ഉറവിടം. ബിസിസിഐയില്‍ നിന്ന് ലഭിച്ച ശമ്പളത്തിന് പുറമെ ഐപിഎല്‍ കരാറിലൂടേയും വലിയ തുക ഉത്തപ്പ സമ്പാദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോബിന്‍ ഉത്തപ്പയുടെ ആസ്തി 40% വര്‍ധിച്ചതായാണ് കണക്കാക്കിയിരുന്നത്.

അദ്ദേഹത്തിന്റെ വരുമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. പരസ്യ കരാറുകളിലുടേയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടേയും താരത്തിന്റെ അക്കൗണ്ടിലേക്ക് വലിയൊരു തുക എത്തുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പൂനെ വാരിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ ഉത്തപ്പ കളിച്ചിട്ടുണ്ട്.

ഏകദേശം 80 കോടിയോളം രൂപയാണ് 14 വര്‍ഷം കൊണ്ട് ഐപിഎല്ലില്‍ നിന്ന് മാത്രം ഉത്തപ്പ സമ്പാദിച്ചത്. 10 കോടി രൂപയാണ് പ്രതിവര്‍ഷം ഉത്തപ്പ സമ്പാദിക്കുന്നത്. ഒരു ബ്രാന്‍ഡ് സഹകരണത്തിനായി ഒരു കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. എസ്ജി സ്‌പോര്‍ട്‌സ്, കോയിന്‍സ്വിച്ച് കുബേര്‍, ഹംങ്ക് വാട്ടര്‍, ഫാസ്റ്റ് ആന്റ് അപ്, ക്രിക്കെക്‌സ്, സ്‌പോര്‍ട്ടിഗ്വേ എന്നീ ബ്രാന്‍ഡുകളുമായി താരം കരാറൊപ്പിട്ടിട്ടുണ്ട്.

കര്‍ണാടകയിലെ കുടകില്‍ റോബിന്‍ ഉത്തപ്പയ്ക്ക് സ്വന്തമായി ഒരു ആഡംബര ഡിസൈനര്‍ വീട് ഉണ്ട്. കൂടാതെ രാജ്യത്തുടനീളമുള്ള ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഔഡി ഉള്‍പ്പടെ ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളുടെ ഉടമയാണ് റോബിന്‍ ഉത്തപ്പ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+