കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം; എംബസിക്കടുത്ത്, സായുധ സംഘം സംഘടിച്ചു, ഇറാനെന്ന് യുഎസ്

Google Oneindia Malayalam News

Recommended Video

cmsvideo
അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം

ബഗ്ദാദ്: ആക്രമണ സാധ്യത മുന്നില്‍ കാണുന്ന അമേരിക്കയെ വിറപ്പിച്ച് ഇറാഖില്‍ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനത്തെ അമേരിക്കന്‍ എംബസിക്കടുത്ത് റോക്കറ്റ് പതിച്ചു. അമേരിക്കന്‍ സൈനികരുടെ താവളത്തിനോട് ചേര്‍ന്ന് സായുധ സംഘങ്ങള്‍ നില്‍ക്കുന്ന ചിത്രവും ലഭിച്ചു. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് അമേരിക്ക ഇറാഖിനോട് ആവശ്യപ്പെട്ടു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിക്കുന്നു.

ഇറാഖ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ആക്രമണ സാധ്യത മുന്നില്‍ കണ്ട് ബഗ്ദാദിലെ അമേരിക്കന്‍ എംബസിയിലെ ഉദോഗസ്ഥരെ തിരിച്ചുവിളിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. അന്താരഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ.....

അതീവ സുരക്ഷയുള്ള മേഖലയില്‍

അതീവ സുരക്ഷയുള്ള മേഖലയില്‍

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. തലസ്ഥാനത്തെ ഗ്രീന്‍ സോണില്‍ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളുമുണ്ട്. ഇതിനോട് ചേര്‍ന്നാണ് റോക്കറ്റ് പതിച്ചത്.

ശക്തരുടെ പിന്തുണ

ശക്തരുടെ പിന്തുണ

നയതന്ത്ര കാര്യാലയങ്ങളും സര്‍ക്കാര്‍ മന്ത്രാലയങ്ങളുമുള്ള സ്ഥലത്ത് റോക്കറ്റ് പതിക്കണമെങ്കില്‍ ശക്തരുടെ പിന്തുണ സായുധ സംഘങ്ങള്‍ക്ക് വേണം എന്നാണ് അമേരിക്കയുടെ വാദം. അമേരിക്കന്‍ എംബസിക്ക് ഏകദേശം അടുത്തായി റോക്കറ്റ് വീണു. ആര്‍ക്കും പരിക്കില്ല.

അമേരിക്ക നേരത്തെ അറിഞ്ഞു

അമേരിക്ക നേരത്തെ അറിഞ്ഞു

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, ഓഫീസുകള്‍ എന്നിവ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട് എന്ന വിവരം അടുത്തിടെ അമേരിക്കക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ബഗ്ദാദിലെത്തിയത്. വിഷയത്തിന്റെ ഗൗരവം ഇറാഖ് ഭരണകൂടത്തെ ബോധിപ്പിക്കുകയും ചെയ്തു.

ഇറാന്‍ പിന്തുണയുള്ളവര്‍

ഇറാന്‍ പിന്തുണയുള്ളവര്‍

ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളാണ് ആക്രമണം നടത്താന്‍ ശ്രമിക്കുന്നതെന്ന് അമേരിക്ക പറയുന്നു. റോക്കറ്റാക്രമണത്തിന് പിന്നിലും അവര്‍ തന്നെയാണെന്ന് അമേരിക്ക ആരോപിക്കുന്നു. സുരക്ഷ നല്‍കാന്‍ ഇറാഖ് സൈനികര്‍ക്ക് സാധിച്ചില്ലെങ്കില്‍ അമേരിക്ക കൂടുതല്‍ സൈനികരെ ഇറക്കുമെന്നും മൈക്ക് പോംപിയോ മുന്നറിയിപ്പ് നല്‍കി.

താവളത്തിന് അടുത്ത് സംഘങ്ങള്‍

താവളത്തിന് അടുത്ത് സംഘങ്ങള്‍

അമേരിക്കന്‍ സൈനികരുടെ താവളത്തിന് അടുത്തായി സായുധ സംഘങ്ങള്‍ നിലയുറപ്പിച്ച ഫോട്ടോകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇറാന്‍ പിന്തുണയുള്ള ഷിയാ വിഭാഗമാണ് അമേരിക്കക്കെതിരെ സംഘടിക്കുന്നത് എന്നും ആരോപണമുണ്ട്. മൈക്ക് പോംപിയുയോയുടെ സന്ദര്‍ശന വിവരം ഇറാഖ് ഉദ്യോഗസ്ഥര്‍ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

ആരും ഏറ്റെടുത്തിട്ടില്ല

ആരും ഏറ്റെടുത്തിട്ടില്ല

എംബസിക്ക് നേരയുണ്ടായ റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കന്‍ ഓഫീസിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടുമില്ല. എന്നാല്‍ അമേരിക്ക വിഷയം ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്.

 മറുപടി പറയേണ്ടത് ഇറാന്‍

മറുപടി പറയേണ്ടത് ഇറാന്‍

ഇത്തരം ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക സംശയിക്കുന്നു. ചില സംഘങ്ങളെ ഉപയോഗിച്ച് അമേരിക്കക്കെതിരെ പ്രവര്‍ത്തിക്കുകയാണ് ഇറാന്‍. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇറാന്‍ മാത്രമാണ് മറുപടി പറയേണ്ടത് എന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

 കത്യുഷ റോക്കറ്റ്

കത്യുഷ റോക്കറ്റ്

കത്യുഷ റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഗ്രീന്‍ സോണിന് മധ്യ ഭാഗത്തായിട്ടാണ് റോക്കറ്റ് പതിച്ചതെന്ന് ഇറാഖ് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തിരിച്ചറിയപ്പെടാത്ത സൈനികരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന മൈതാനത്തിനത്തോട് ചേര്‍ന്നാണ് റോക്കറ്റ് വീണത്.

ഉദ്യോഗസ്ഥരെ പിന്‍വലിച്ചു

ഉദ്യോഗസ്ഥരെ പിന്‍വലിച്ചു

അമേരിക്കന്‍ എംബസിയുടെ ഏതാനും മീറ്ററുകള്‍ അകലെയാണ് സംഭവം. മധ്യ ബഗ്ദാദില്‍ മൊത്തം സ്‌ഫോടന ശബ്ദം കേട്ടിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബഗ്ദാദിലെ എംബസിയിലെയും ഇര്‍ബലിലെ കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥരെ അമേരിക്ക കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു.

 ഇറാഖികളോട് അഭ്യര്‍ഥന

ഇറാഖികളോട് അഭ്യര്‍ഥന

വിവാദ സംഭവങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ഇറാഖികളോട് പ്രമുഖ നേതാവ് ഹാദി അല്‍ അമരി പറഞ്ഞു. മേഖല യുദ്ധക്കളമാകുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയോ ഇറാനോ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നാണ് മറ്റൊരു സായുധ സംഘത്തിന്റെ നേതാവ് ഖാഇസ് അല്‍ ഗസ്സാലി പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മില്‍

ഇറാനും അമേരിക്കയും തമ്മില്‍

ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ചുമത്തിയതാണ് പ്രശ്‌നം. എണ്ണ കയറ്റുമതിക്ക് അനുവദിക്കുന്നില്ല. ഇതിനെ ചെറുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന്റെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും അമേരിക്ക നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

 ഹോര്‍മുസ് കടലിടുക്ക് വഴി

ഹോര്‍മുസ് കടലിടുക്ക് വഴി

ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നേരിടാന്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകലും യുദ്ധവിമാനങ്ങളും യൂറോപ്പില്‍ നിന്ന് പശ്ചിമേഷ്യയിലെത്തിയത്. ഇറാന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.

നിരീക്ഷണം ശക്തം

നിരീക്ഷണം ശക്തം

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇവിടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ റോന്തു ചുറ്റുന്നുണ്ട്. ഒരുപക്ഷേ ഇറാന്‍ ചരക്കു കടത്ത് തടഞ്ഞാല്‍ സാഹചര്യം മാറിമറിയും. അമേരിക്ക ആക്രമണം നടത്തില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. എന്നാല്‍ എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ജോണ്‍ ബോള്‍ടണ്‍ സൂചിപ്പിച്ചു.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ തയ്യാര്‍

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ തയ്യാര്‍

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പലുകളാണ് പശ്ചിമേഷ്യയിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് പുറമെ ബോംബര്‍ ഫോഴ്‌സ് അംഗങ്ങളും യൂറോപ്പില്‍ നിന്ന് എത്തിയിട്ടുണ്ട്. ഇതില്‍ കൃത്യമായ സന്ദേശം അമേരിക്ക ഇറാന് നല്‍കുന്നുണ്ട്. അമേരിക്കന്‍ സൈനികര്‍ക്കെതിരെയോ സഖ്യകക്ഷികള്‍ക്കെതിരെയോ ആക്രമണം ഉണ്ടായാല്‍ ഇടപെടുമെന്നും ബോര്‍ട്ടണ്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...

English summary
Rocket Fired Near Iraq's US Embassy, More Soldiers Likely to Deploy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X