• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോഹിംഗ്യകള്‍ക്ക് പിന്നില്‍ ദുരൂഹ ശക്തികള്‍; രാജ്യം കുഴപ്പത്തിലാക്കും!! ജനസംഖ്യയില്‍ മാറ്റംവരും

  • By Ashif

ദില്ലി: മ്യാന്മറില്‍ നിന്ന് ബുദ്ധ തീവ്രവാദികളുടെയും സൈന്യത്തിന്റെയും ആക്രമണം ഭയന്ന് പലായനം ചെയ്തവരാണ് റോഹിംഗ്യന്‍ മുസ്ലിംകള്‍. മ്യാന്‍മറിലെ ന്യൂനപക്ഷമായിരുന്ന ഇവര്‍ക്ക് ആ രാജ്യം ദശാബ്ദങ്ങളായി പൗരത്വം നല്‍കിയിരുന്നില്ല. റോഹിംഗ്യകള്‍ ബംഗ്ലാദേശുകാരാണെന്നാണ് മ്യാന്‍മറിലെ ബുദ്ധ തീവ്രവാദികളും സര്‍ക്കാരും ആരോപിക്കുന്നത്. പലായനം ചെയ്ത് ബംഗ്ലാദേശിലേക്ക് മാത്രമല്ല റോഹിംഗ്യകള്‍ എത്തിയത്. ഇന്ത്യയിലേക്കും പാകിസ്താനിലേക്കും വന്നു. ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിരവധി റോഹിംഗ്യകള്‍ ഇപ്പോഴും കഴിയുന്നു. ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. സുപ്രീംകോടതിയില്‍ റോഹിംഗ്യകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ശക്തമായി എതിര്‍ക്കുകയാണ് പ്രമുഖ അഭിഭാഷകര്‍. എങ്ങനെയാണ് റോഹിംഗ്യകള്‍ രാജ്യത്തിന് ഭീഷണിയാകുക...

നേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതി

റോഹിംഗ്യകള്‍ മാത്രമല്ല

റോഹിംഗ്യകള്‍ മാത്രമല്ല

റോഹിംഗ്യകള്‍ മാത്രമല്ല, അവരെ പിന്തുണയ്ക്കുന്നവരും കുഴപ്പക്കാരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ഇത്തരക്കാര്‍ രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമം. ഇന്ത്യയുടെ ജനസംഖ്യയില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നതാണ് റോഹിംഗ്യകളെ പിന്തുണയ്ക്കുന്നവരുടെ വാദവും പ്രവര്‍ത്തനങ്ങളും. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. റോഹിംഗ്യന്‍ മുസ്ലിംകളെ മ്യാന്മറിലേക്ക് തിരിച്ചയക്കരുതെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. പകരം അവര്‍ക്ക് ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അവര്‍ വാദിക്കുന്നുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. ഇത്തരം ശക്തികളുടെ താല്‍പ്പര്യം എന്താണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വാദിച്ചു.

സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളും

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയല്‍ വാദം കേള്‍ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വാദം പൂര്‍ണമായി തള്ളിയ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തന്റെ പോരാട്ടം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണെന്ന് വാദിച്ചു. അവരുടെ മനുഷ്യാവകാശമാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. റോഹിംഗ്യന്‍ മുസ്ലിംകളുടെ മനുഷ്യാവകാശമാണ് ഉന്നയിക്കുന്നത്. ഇന്ത്യയില്‍ എത്തിയിട്ടുള്ള റോഹിംഗ്യകളില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത തുഷാര്‍ മേത്ത, ആരാണ് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു.

എല്ലാം അവഗണിക്കാമോ

എല്ലാം അവഗണിക്കാമോ

അഭയാര്‍ഥികളായിട്ടാണ് റോഹിംഗ്യകള്‍ ഇന്ത്യയിലെത്തിയത്. അഭയാര്‍ഥികളുടെ കാര്യത്തില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ നിലവിലുണ്ട്. ഇന്ത്യ ഈ ചട്ടങ്ങള്‍ പാലിക്കണമെന്ന് മുന്‍ നിയമമന്ത്രി അശ്വനി കുമാര്‍ നിലപാട് വ്യക്തമാക്കി. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദത്തെ അശ്വനി കുമാറും മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വ്‌സും ശക്തമായി എതിര്‍ത്തു. മനുഷ്യാവകാശം ഹനിക്കപ്പെടാന്‍ പാടില്ല. സര്‍ക്കാരിന്റെ വാദങ്ങള്‍ മനുഷ്യാവകാശത്തിന് വില കല്‍പ്പിക്കാതെയാണ്. അഭയാര്‍ഥികളുടെ കാര്യത്തില്‍ അന്താരാഷ്ട്ര കരാറുകള്‍ നിലവിലുണ്ട്. ഇതെല്ലാം അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അശ്വനികുമാറും ഗോണ്‍സാല്‍വ്‌സും വ്യക്തമാക്കി.

ഗ്രനേഡുകള്‍ പ്രയോഗിക്കുന്നോ

ഗ്രനേഡുകള്‍ പ്രയോഗിക്കുന്നോ

ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകളാണ് ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഇവരെ ബലം പ്രയോഗിച്ച് തിരിച്ചയക്കാനാണ് ശ്രമിക്കുന്നത്. മ്യാന്‍മറിലേക്ക് റോഹിംഗ്യകളെ തിരിച്ചയക്കുന്നത് അവരുടെ താല്‍പ്പര്യം പരിഗണിക്കാതെയാണെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. എന്നാല്‍ റോഹിംഗ്യകള്‍ക്കെതിരെ അതിര്‍ത്തി രക്ഷാ സേന ഗ്രേനേഡുകള്‍ പ്രയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു. വിസയില്ലാതെ രാജ്യത്തേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നതാണ് നിലപാടാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അഭയാര്‍ഥികളുടെ ക്യംപിലെ ജീവിതം ദുരിതപൂര്‍ണമാണ്. അവര്‍ക്ക് പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം ഒരുക്കണം. ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കണെന്നും പ്രശാന്ത് ഭൂഷണും ഗോണ്‍സാല്‍വ്‌സും വാദിച്ചു.

കേരളം കീഴാറ്റൂരിലേക്ക്; തടയാന്‍ ധൈര്യമുണ്ടോ എന്ന് സമരക്കാര്‍, മന്ത്രി സുധാകരന് ചുട്ടമറുപടി

English summary
Rohingya-backers are destabilising India: Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X