യുഎന്നിൽ മ്യാൻമാറിനെ പൊളിച്ചടുക്കി; ഒടുവിൽ സത്യം വെളിപ്പെടുത്തി, ലക്ഷ്യം വച്ചത് റോഹിങ്ക്യകളെയല്ല
പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് പറയുമ്പോഴും ദിനംപ്രതി നിരവധി പേരാണ് മ്യാൻമാർ വിട്ട് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നത്.
ജനീവ: മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ മേധാവി സെയ്ദ് റദ്ദ് അൽ ഹുസൈൻ. പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് പറയുമ്പോഴും ദിനംപ്രതി നിരവധി പേരാണ് മ്യാൻമാർ വിട്ട് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നത്. ജനീവയിൽ നടന്ന മനുഷ്യാവകാശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മ്യാൻമാറിൽ റേഹിങ്ക്യൻ ജനങ്ങൾക്കു നേരെ നടന്നത് വംശീയ ഹത്യയാണെന്നും ഇതു ഒരിക്കലും തള്ളിക്കളയാനാകില്ലെന്നു റദ്ദ് വ്യക്തമാക്കിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരകളായിട്ടുണ്ട്. ഇവർ നേരിട്ട ക്രൂരതകൾ അക്കമിട്ട് നിരത്തിയായിരുന്നു റാദ്ദിൻരെ പ്രസംഗം. എന്നാൽ ഇതനെ നിഷേധിച്ച് മ്യാൻമാർ രംഗത്തെത്തിയിട്ടുണ്ട്.

ലക്ഷ്യംവെച്ചത് ജനങ്ങളെയല്ല
മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്കു നേരെയുണ്ടായ അക്രമങ്ങളെ നിഷേധിച്ച് മനുഷ്യാവകാശ കൗൺസിലിലെ മ്യാൻമാർ അംബാസഡർ ഹിറ്റിൻ ലിൻ രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമാറിൽ നടന്ന ആക്രമണം പാവപ്പെട്ട ജനങ്ങളെ ലക്ഷ്യവെച്ചല്ലായിരുന്നെന്നും റോഹിങ്ക്യൻ പോരാളികൾക്ക് വേണ്ടിയുള്ളതായിരുന്നെന്നും ലിൻ വ്യക്തമാക്കി. രാജ്യത്ത് നിന്ന് പലായനം ചെയ്തത് ജനങ്ങളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു തുടങ്ങിയെന്നും ലിൻ പറഞ്ഞു സമ്മേളനത്തിൽ പറഞ്ഞു.

മനുഷ്യാവകാശ ലംഘനം
മ്യാൻമാറിൽ നടന്നത് റോഹിങ്ക്യകളുടെ വംശീയ ഹത്യയാണെന്നു ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും യുഎൻ ആരോപിച്ചിരുന്നു. യുഎന്നിന്റെ വാദം ശരിയാണെന്നും റദ്ദ് സമ്മേളനത്തിൽ പറഞ്ഞൂ. ഇപ്പോഴും ജനങ്ങൾ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

മ്യാൻമാറിലേയ്ക്ക് മടക്കി വിളിക്കുന്നു
ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത് റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചു വിളിക്കണമെന്ന് ആഗോളത്തലത്തിൽ നിന്നു തന്നെ ആവശ്യം ഉയർന്നിരുന്നു. ലോക രാജ്യങ്ങളുടെ നിരന്തമുള്ള സമർദ്ദത്തെ തുടർന്ന് ജനങ്ങളെ തിരിച്ച് നാട്ടിലേയ്ക്ക് മടക്കി വിളിക്കാൻ സർക്കാർ തയ്യാറായി. ഇതു സംബന്ധമായ കരാറിൽ ബംഗ്ലാദേശും- മ്യാൻമാറും ഒപ്പുവെച്ചിട്ടുണ്ട്. ഉടൻ തന്നെ ജനങ്ങളെ നാട്ടിലേയ്ക്ക് തിരികെ കൊണ്ടു പോകുമെന്ന് സർക്കാർ അറിയിച്ചു

സുരക്ഷ ഉറപ്പാക്കണം
റോഹിങ്ക്യൻ ജനങ്ങളെ മ്യാൻമാറിലേയ്ക്ക് മടക്കി അയക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ മടക്കി അയക്കാൻ കഴിയില്ലെന്നാണ് സംഘടനയുടെ വാദം. എന്നാൽ മ്യാൻമാറിലേയ്ക്ക് തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ധാരണയായിട്ടുണ്ട്.

ആറു ലക്ഷത്തോളം പേർ
സൈനിക നടപടിയെ തുടർന്ന് ആറുലക്ഷത്തോളം പേരാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. 2017 ആഗസ്റ്റ് 25 മുതലാണ് മുസ്ലീം വിഭാഗക്കാരായ റോഹിങ്ക്യൻ ജനങ്ങൾക്കു നേരെ ആക്രമണം ആരംഭിച്ചത്. പീഡനം സഹിക്കുന്നതിവും അപ്പുറമായപ്പോൾ റോഹിങ്ക്യൻ ജനങ്ങൾ തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications