കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നിൽ മ്യാൻമാറിനെ പൊളിച്ചടുക്കി; ഒടുവിൽ സത്യം വെളിപ്പെടുത്തി, ലക്ഷ്യം വച്ചത് റോഹിങ്ക്യകളെയല്ല

പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് പറയുമ്പോഴും ദിനംപ്രതി നിരവധി പേരാണ് മ്യാൻമാർ വിട്ട് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നത്.

  • By Ankitha
Google Oneindia Malayalam News

ജനീവ: മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ മേധാവി സെയ്ദ് റദ്ദ് അൽ ഹുസൈൻ. പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് പറയുമ്പോഴും ദിനംപ്രതി നിരവധി പേരാണ് മ്യാൻമാർ വിട്ട് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നത്. ജനീവയിൽ നടന്ന മനുഷ്യാവകാശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി നീങ്ങുന്നത് അപകടത്തിലേയ്ക്ക്! വായുമലിനീകരണത്തോത് സിവിയർ വിഭാഗത്തിൽ....ദില്ലി നീങ്ങുന്നത് അപകടത്തിലേയ്ക്ക്! വായുമലിനീകരണത്തോത് സിവിയർ വിഭാഗത്തിൽ....

rohigyn

മ്യാൻമാറിൽ റേഹിങ്ക്യൻ ജനങ്ങൾക്കു നേരെ നടന്നത് വംശീയ ഹത്യയാണെന്നും ഇതു ഒരിക്കലും തള്ളിക്കളയാനാകില്ലെന്നു റദ്ദ് വ്യക്തമാക്കിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരകളായിട്ടുണ്ട്. ഇവർ നേരിട്ട ക്രൂരതകൾ അക്കമിട്ട് നിരത്തിയായിരുന്നു റാദ്ദിൻരെ പ്രസംഗം. എന്നാൽ ഇതനെ നിഷേധിച്ച് മ്യാൻമാർ രംഗത്തെത്തിയിട്ടുണ്ട്.

 ആർകെ നഗറിൽ സിനിമയെ വെല്ലുന്ന തിരക്കഥ; വിശാലിന് വീണ്ടും പണികിട്ടി, മത്സരിക്കാൻ കഴിയില്ല ആർകെ നഗറിൽ സിനിമയെ വെല്ലുന്ന തിരക്കഥ; വിശാലിന് വീണ്ടും പണികിട്ടി, മത്സരിക്കാൻ കഴിയില്ല

 ലക്ഷ്യംവെച്ചത് ജനങ്ങളെയല്ല

ലക്ഷ്യംവെച്ചത് ജനങ്ങളെയല്ല

മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്കു നേരെയുണ്ടായ അക്രമങ്ങളെ നിഷേധിച്ച് മനുഷ്യാവകാശ കൗൺസിലിലെ മ്യാൻമാർ അംബാസഡർ ഹിറ്റിൻ ലിൻ രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമാറിൽ നടന്ന ആക്രമണം പാവപ്പെട്ട ജനങ്ങളെ ലക്ഷ്യവെച്ചല്ലായിരുന്നെന്നും റോഹിങ്ക്യൻ പോരാളികൾക്ക് വേണ്ടിയുള്ളതായിരുന്നെന്നും ലിൻ വ്യക്തമാക്കി. രാജ്യത്ത് നിന്ന് പലായനം ചെയ്തത് ജനങ്ങളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു തുടങ്ങിയെന്നും ലിൻ പറ‍ഞ്ഞു സമ്മേളനത്തിൽ പറഞ്ഞു.

മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം

മ്യാൻമാറിൽ നടന്നത് റോഹിങ്ക്യകളുടെ വംശീയ ഹത്യയാണെന്നു ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും യുഎൻ ആരോപിച്ചിരുന്നു. യുഎന്നിന്റെ വാദം ശരിയാണെന്നും റദ്ദ് സമ്മേളനത്തിൽ പറഞ്ഞൂ. ഇപ്പോഴും ജനങ്ങൾ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

മ്യാൻമാറിലേയ്ക്ക് മടക്കി വിളിക്കുന്നു

മ്യാൻമാറിലേയ്ക്ക് മടക്കി വിളിക്കുന്നു

ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത് റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചു വിളിക്കണമെന്ന് ആഗോളത്തലത്തിൽ നിന്നു തന്നെ ആവശ്യം ഉയർന്നിരുന്നു. ലോക രാജ്യങ്ങളുടെ നിരന്തമുള്ള സമർദ്ദത്തെ തുടർന്ന് ജനങ്ങളെ തിരിച്ച് നാട്ടിലേയ്ക്ക് മടക്കി വിളിക്കാൻ സർക്കാർ തയ്യാറായി. ഇതു സംബന്ധമായ കരാറിൽ ബംഗ്ലാദേശും- മ്യാൻമാറും ഒപ്പുവെച്ചിട്ടുണ്ട്. ഉടൻ തന്നെ ജനങ്ങളെ നാട്ടിലേയ്ക്ക് തിരികെ കൊണ്ടു പോകുമെന്ന് സർക്കാർ അറിയിച്ചു

സുരക്ഷ ഉറപ്പാക്കണം

സുരക്ഷ ഉറപ്പാക്കണം

റോഹിങ്ക്യൻ ജനങ്ങളെ മ്യാൻമാറിലേയ്ക്ക് മടക്കി അയക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ മടക്കി അയക്കാൻ കഴിയില്ലെന്നാണ് സംഘടനയുടെ വാദം. എന്നാൽ മ്യാൻമാറിലേയ്ക്ക് തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ധാരണയായിട്ടുണ്ട്.

 ആറു ലക്ഷത്തോളം പേർ

ആറു ലക്ഷത്തോളം പേർ

സൈനിക നടപടിയെ തുടർന്ന് ആറുലക്ഷത്തോളം പേരാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. 2017 ആഗസ്റ്റ് 25 മുതലാണ് മുസ്ലീം വിഭാഗക്കാരായ റോഹിങ്ക്യൻ ജനങ്ങൾക്കു നേരെ ആക്രമണം ആരംഭിച്ചത്. പീഡനം സഹിക്കുന്നതിവും അപ്പുറമായപ്പോൾ റോഹിങ്ക്യൻ ജനങ്ങൾ തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറിയത്.

English summary
More than 600,000 Rohingya have fled to Bangladesh to escape violence since August. Myanmar's army says it has been targeting Rohingya militants.Mr Zeid said no Rohingya should be sent back unless there was sustained human rights monitoring on the ground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X