കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതു ഞങ്ങളുടെ രാജ്യമല്ല... തിരിച്ചു പോകും!! പുറത്താക്കരുതെന്ന് അപേക്ഷിച്ച് റോഹിംഗ്യകൾ!!

ജമ്മു-കശ്മീരിലെ സാംബ, ചിന്നി, ഭഗവതി നഗർ തുടങ്ങിയ മേഖലകളിലാണ് റോഹിംഗ്യകൾ അഭയാർത്ഥികളായ് കഴിയുന്നത്.

  • By Ankitha
Google Oneindia Malayalam News

ജമ്മു: ഇന്ത്യയിൽ നിന്ന് റോഹിംഗ്യകളായ അഭയാർത്ഥികളെ നാടുകടത്തണമെന്നുള്ള ആവശ്യം ഉയരുമ്പോൾ അവസ്ഥ വിവരിച്ച് ജമ്മു കശ്മീരിൽ കഴിയുന്ന റോഹിംഗ്യകൾ. രാജ്യത്തെ സഹചര്യം കൊണ്ടാണ് കശ്മീരിലേക്ക് എത്തിച്ചേർന്നതെന്നും അനുകൂലമായാൽ സ്വന്തം രാജ്യത്തിലേക്ക് തിരിച്ചു പോകുമെന്നും അവർ പറഞ്ഞു.

rohingya

മലേഗാവ് സ്ഫോടന കേസ് !!! ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം!! ഹാജരായത് ഹരീഷ് സാല്‍വെമലേഗാവ് സ്ഫോടന കേസ് !!! ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം!! ഹാജരായത് ഹരീഷ് സാല്‍വെ

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ കക്ഷികൾക്കിടയിലും റോഹിംഗ്യകളെ രാജ്യത്ത് നിന്നു പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

അഭയാർത്ഥികളായി റോഹിംഗ്യകൾ

അഭയാർത്ഥികളായി റോഹിംഗ്യകൾ

മ്യാൻമാറിലെ മുസ്ലീം വിഭാഗമായ റോഹിംഗ്യകൾക്ക് ഭൂരിപക്ഷ വിഭാഗത്തിന്റെ ആക്രമങ്ങളെ തുടർന്നാണ് രാജ്യം വിടേണ്ടി വന്നത്.ജമ്മു-കശ്മീരിലെ സാംബ, ചിന്നി, ഭഗവതി നഗർ തുടങ്ങിയ മേഖലകളിലാണ് റോഹിംഗ്യകൾ അഭയാർത്ഥികളായ് കഴിയുന്നത്.

അവസ്ഥ വിവരിച്ച് റോഹിംഗ്യകൾ

അവസ്ഥ വിവരിച്ച് റോഹിംഗ്യകൾ

തങ്ങളുടെ അവസ്ഥ വിവരിച്ച് റോഹിംഗ്യകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഞങ്ങളുടെ പ്രദേശമല്ലെന്ന് അറിയാം, ഒരിക്കൽ തങ്ങൾ ഇവിടം വിട്ടു പോകും , ഞങ്ങളെ പറഞ്ഞയക്കാനുള്ള നീക്കത്തിനെതിരെ ലോക ശ്രദ്ധ കൊണ്ടു വരണമെന്നും നീതി ലഭിക്കണമെന്നും അഭയാർത്ഥി ക്യാമ്പ് നേതാവ് മുഹമ്മദ് യുസഫ് പറഞ്ഞു.കൂടാതെ റോംഹിംഗ്യകൾ യാതൊരു ക്രിമിനൽ പ്രവർത്തികളിലും ഏർപ്പെടുന്നില്ലെന്നും ചില്ലറ ജോലികൾ ചെയ്താണ് ജീവിക്കുന്നതെന്നും യൂസഫ് പറഞ്ഞു.

 ദേശീയ മനുഷ്യവകാശ കമ്മീഷൻ

ദേശീയ മനുഷ്യവകാശ കമ്മീഷൻ

അതെ സമയം രാജ്യസുരക്ഷയുടെ പേരിൽ റോഹിംഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാഷ കമ്മീഷൻ കേന്ദ്രത്തിന് നോട്ടീസ് നൽകി.

ഐക്യരാഷ്ട്രസഭ

ഐക്യരാഷ്ട്രസഭ

റോഹിംഗ്യ വിഷയത്തിൽ ഇടപെട്ട് ഐക്യരാഷ്ട്ര സഭ. മ്യാൻമാറിലെ പ്രശ്നം അവസാനിക്കുന്നതു വരെ റോഹിംഗ്യകളെ രാജ്യത്ത് നിന്ന് തിരിച്ചയക്കരുതെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

റോഹിംഗ്യകളെ നാടു കടത്തും

റോഹിംഗ്യകളെ നാടു കടത്തും

ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ഥന അവഗണിച്ച് ഇന്ത്യ. റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ കേന്ദ്രസര്‍ക്കാര്‍ നാടുകടത്തും. 40000 റോഹിന്‍ഗ്യകള്‍ രാജ്യത്ത് കഴിയുന്നുണ്ട്. ഇവർ ഇന്ത്യയിൽ താമസിക്കുന്നത് നിയമവിരുദ്ധമായാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ റോഹിന്‍ഗ്യകളെ ഇന്ത്യയില്‍ നിന്നു നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു

യുഎന്നിന്റെ നിയമം പാലിക്കണം

യുഎന്നിന്റെ നിയമം പാലിക്കണം

ഇന്ത്യയില്‍ മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്താന്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം റോഹിന്‍ഗ്യകള്‍ പലായനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. റഫ്യൂജീ കണ്‍വന്‍ഷനില്‍ ഒപ്പു വയ്ക്കാത്ത രാജ്യങ്ങളും നിയമം പാലിക്കണമെന്നും യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കി.

English summary
Amid calls for their deportation from India, Rohingya Muslims of Myanmar say they have settled in Jammu and Kashmir because of compulsions, and not out of choice, and that they will return to their country once the situation becomes favourable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X