Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂഹിലെ കോണ്‍ഗ്രസ് വിജയത്തില്‍ റോഹിങ്ക്യൻ കുടിയേറ്റക്കാർക്കും പങ്കോ? ചോദ്യങ്ങളുയരുന്നു

ഹരിയാന നിയമസഭതിരഞ്ഞെടുപ്പില്‍ നൂഹ് ജില്ലയിലെ ജിർക്ക മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാണ് മമ്മന്‍ ഖാന്‍. 98441 വോട്ടുകള്‍ക്കാണ് അദ്ദേഹം ബി ജെ പി സ്ഥാനാർത്ഥി നസീം അഹമ്മദിനെ തുടർച്ചയായ രണ്ടാം തവണയും പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം മമ്മന്‍ ഖാന് 130497 വോട്ട് ലഭിച്ചപ്പോള്‍ നസീം അഹമ്മദിന് നേടാനായത് 32056 വോട്ടുകള്‍ മാത്രമാണ്.

മികച്ച വിജയം നേടിയെങ്കിലും വലിയ വിവാദങ്ങളാണ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം മുതല്‍ തന്നെ മമ്മന്‍ ഖാനുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ടത്. 2023 ജൂലായ് 31-ന് നുഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തില്‍ പങ്ക് ആരോപിക്കപ്പെട്ട മമ്മന്‍ ഖാനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു എ പി എ) ചുമത്തിയുള്ള കേസും രജിസ്റ്റർ ചെയ്തിരുന്നു.

haryana-

മുസ്ലിം വിഭാഗത്തിന്റെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ് ജിർക്ക. മമ്മന്‍ ഖാന്റെ വിജയത്തില്‍ ജനസംഖ്യാപരമായ ഈ സവിശേഷത ഭാഗികമായി കാരണമായി പറയാമെങ്കിലും പ്രദേശത്ത് താമസിക്കുന്ന അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാരിൽ നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിച്ചെന്നാണ് ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജിർക്കയില്‍ മാത്രമല്ല, നൂഹ് ജില്ലയിലാകെ മുസ്ലിം വിഭാഗത്തിനാണ് ജനസംഖ്യാപരമായി മേല്‍ക്കൈ. ജില്ലയിലെ ഏകദേശം 80% നിവാസികളും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാരുടെ വരവ് കൂടിയായതോടെ ഈ ജനസംഖ്യാ സ്ഥിതി കൂടുതൽ മാറിക്കൊണ്ടിരിക്കുകയാണ്. നുഹിലെ വർഗീയ കലാപത്തിന് പിന്നാലെ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നിരവധി റോഹിങ്ക്യൻ അഭയാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നുഹിലെ ഒരു മദ്രസ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഒക്‌ടോബർ 7-ന് ഓർഗനൈസർ വീക്ക്‌ലി പുറത്ത് വിട്ടിരുന്നു. 'അവിശ്വാസികൾ നരകത്തിൽ ചുട്ടെരിക്കപ്പെടും' എന്ന് താൽക്കാലിക മദ്രസയിൽ പങ്കെടുക്കുന്ന കുട്ടികൾ പറയുന്നതായി പുറത്ത് വന്ന വീഡിയോയിൽ കേള്‍ക്കാം. 400 ഓളം അനധികൃത കുടിയേറ്റക്കാർ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തങ്ങൾ മ്യാൻമർ (ബർമ) സ്വദേശികളാണെന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവരാണെന്നും അവിടത്തെ അധ്യാപകർ സമ്മതിക്കുന്നുമുണ്ട്. നൂഹിൽ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും 'മെഹ്മാൻ' (അതിഥികൾ) ആയിട്ടാണ് ഇവിടെ ജീവിക്കുന്നതെന്നും അവർ അഭിമാനത്തോടെ പറയുകയും ചെയ്യുന്നു. നിരവധി മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, അവർ കുട്ടികളെ ഉറുദു, പാഷ്തോ, ഫാർസി, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ പഠിപ്പിക്കുന്നതായി പറയുകയും ചെയ്തു.

മദ്രസയിലെ കുട്ടികളോട് സംസാരിക്കാനും മാധ്യമപ്രവർത്തകർക്ക് അനുവാദമുണ്ടായിരുന്നു. ഡോക്ടർമാരോ എഞ്ചിനീയർമാരോ പോലുള്ള ജോലികൾക്ക് പകരം "ഹാഫിസ്" അല്ലെങ്കില്‍ ഖുർആൻ മനഃപാഠമാക്കണമെന്ന അഗ്രഹമാണ് വിദ്യാർത്ഥികള്‍ പങ്കുവെക്കുന്നത്.

മ്യാൻമറിലെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ 2016 ൽ ബംഗ്ലാദേശ് വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായി ഒരു റോഹിങ്ക്യൻ അഭയാർത്ഥി തുറന്നു സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തനിക്ക് പാസ്‌പോർട്ടോ വിസയോ ഇല്ലെന്നും ഫെസിലിറ്റേറ്റർമാരുടെ സഹായത്തോടെ അതിർത്തി കടന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, തൻ്റെ കൈവശമുള്ള ഏക രേഖ ഒരു യു എൻ എച്ച് സി ആർ അഭയാർത്ഥി കാർഡ് മാത്രമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതായത് ഇന്ത്യന്‍ സർക്കാർ നൽകിയ തിരിച്ചറിയൽ രേഖകളൊന്നും അദ്ദേഹത്തിന്റെ കൈവശമില്ല. ചുരുക്കത്തില്‍ ഇതെല്ലാം പ്രാദേശികമായ അനിയന്ത്രിതമായ കുടിയേറ്റത്തിൻ്റെ സ്വാധീനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു, പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങൾക്കിടയിൽ.

ഈ കണ്ടെത്തലുകൾ കോൺഗ്രസ് പാർട്ടിക്ക് നേരെ നിരവധി ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. കുടിയേറ്റക്കാരെ കോൺഗ്രസ് ബോധപൂർവം പിന്തുണയ്ക്കുകയാണോ? റോഹിങ്ക്യകൾക്ക് അഭയം നൽകുന്നവർക്കൊപ്പം കോൺഗ്രസ് എന്തിനാണ് കൂട്ടുകൂടുന്നത്? റോഹിങ്ക്യകളെ പാർട്ടി വോട്ടുബാങ്കായി ഉപയോഗിക്കുകയാണോ? പാർട്ടി വിജയത്തിൽ റോഹിങ്ക്യകളുടെ പങ്ക് വ്യക്തമാക്കുമോ? തുടങ്ങിയ ചോദ്യമാണ് രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസിന് നേരെ ഉയർത്തുന്നത്.

കോൺഗ്രസിൻ്റെ മൗനപിന്തുണയോടെ ഈ നാടകം എത്രനാൾ തുടരുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+