കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി; റോഹിംഗ്യകളോട് സിമ്പതി തോന്നിയത് തെറ്റെന്ന്....

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി | Oneindia Malayalam

ദില്ലി: ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പിലെത്തി റോഹിംഗ്യൻ അഭയാർത്ഥികളെ സന്ദർശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ്. ഹിംഗ്യകളോട് സിമ്പതി തോന്നുന്നുണ്ടെങ്കില്‍ പ്രിയങ്ക ഇന്ത്യ വിടണമെന്നാണ് ബിജെപി നേതാവും എംപിയുമായ വിനയ് കത്യാർ പറഞ്ഞത്. യുനിസെഫ് ഗുഡ്വിൽ അംബാസിഡറാണ് പ്രിയങ്ക ചോപ്ര.

റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഈ രാജ്യത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. അവരോട് സിമ്പതി കാണിക്കുന്നവരെയും ഇവിടെ കഴിയാന്‍ അനുവദിക്കരുതെന്ന രൂക്ഷ വിമർശനമാണ് ബിജെപി എംപി ഉന്നയിച്ചിരിക്കുന്നത്. 'റോഹിംഗ്യകളുടെ യാഥാര്‍ത്ഥ്യം പ്രിയങ്ക ചോപ്രയെപ്പോലുള്ളവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഐപികൾ റോഹിംഗ്യൻ ക്യാംപ് സന്ദർശിക്കരുതെന്നും വിനയ് കത്യാർ വ്യക്തമാക്കി.

ഗുഡ്വിൽ അംബാസിഡർ

ഗുഡ്വിൽ അംബാസിഡർ

യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡർ കൂടിയായ പ്രിയങ്ക ചോപ്രയുടെ കഴിഞ്ഞ ദിവസത്തെ സന്ദർശനം ലോകരാജ്യങ്ങൾ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ വിട്ടുപോകണമെന്ന രൂക്ഷ വിമർശനവുമായി രാജ്യം ഭരിക്കുന്ന പാർട്ടിയുടെ എംപി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

അഭയാർത്ഥികളെ സഹായിക്കണം

അഭയാർത്ഥികളെ സഹായിക്കണം

റോഹിംഗ്യൻ അഭയാർത്ഥികളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര കുറിപ്പും പുറത്തിരിക്കുന്നു. ഞാനിപ്പോള്‍ ബംഗ്ലാദേശിലെ കോക്സ് ബസാറിലാണ്. യൂനിസെഫിനൊപ്പം ഫീല്‍ഡ് വിസിറ്റിനെത്തിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. 2017 ന്റെ പകുതിയോടെ മ്യാന്‍മറിലെ രാഖിനില്‍ നിന്നുള്ള ഭയാനകമായ വംശഹത്യയുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. ഈ കൊടും ക്രൂരത കാരണം ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നും പ്രിയങ്ക ചോപ്രയുടെ കുറിപ്പിൽ പറയുന്നു.

ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു

ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു


അഭയാര്‍ഥി കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു പ്രിയങ്കയുടെ വികാരഭരിതമായ കുറിപ്പ്. യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍ പ്രിയങ്ക ചോപ്ര കഴിഞ്ഞ വര്‍ഷം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി കുട്ടികളെ സന്ദര്‍ശിച്ചും ലോകത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ബ്രിട്ടനിലെ ദിവസങ്ങള്‍ നീണ്ട രാജകീയ വിവാഹത്തിന്റെ ആഘോഷരാവുകളില്‍ നിന്നാണ് പ്രിയങ്ക കോക്‌സ് ബസാറിലെ ക്യാമ്പിലെത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നാണ് കോക്‌സ് ബസാര്‍.

ട്വീറ്റ് ചെയ്തു


ഫീൽഡ്​ സന്ദർശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പിലേക്ക് പോകുന്ന​ ചിത്രം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പതിറ്റാണ്ടോളം യുനിസെഫിൽ സേവനമനുഷ്​ടിച്ച പ്രിയങ്ക യുനിസെഫിന്റെ ദേശീയ, അന്തർദേശീയ ഗുഡ്​വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സ്​ത്രീകളുടെ അവകാശം എന്നിവയുടെ പ്രചാരണവും പ്രിയങ്ക നടത്തിയിരുന്നു. ബോളിവുഡിനു മാത്രമല്ല, ഹോളിവുഡിനും സ്വന്തമാണ് ഇപ്പോൾ പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടി വി ഷോയില്‍ അഭിനയിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ താരം കൂടിയാണ് പ്രിയങ്ക. ഇതിന് പുറമെ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

English summary
Rohingyas should not live in India and neither should those who sympathise with them, BJP leader Vinay Katiyar said on Thursday, days after Bollywood actor Priyanka Chopra visited Rohingya refugee camps in Bangladesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X