ഇന്ത്യക്കാരന്‍ രോഹിത് ഖണ്ഡേല്‍വാളിന് മിസ്റ്റര്‍ വേള്‍ഡ് കിരീടം
ദില്ലി: ഇന്ത്യക്കാരനായ രോഹിത് ഖണ്ഡേവാള്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കി. ഇംഗ്ലണ്ടിലെ സൗത്ത് പോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പിന്തള്ളിയാണ് രോഹിത് മിസ്റ്റര്‍ വേള്‍ഡ് കിരീടം ചൂടിയത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യന്‍ വംശജനുമാണ് ഹൈദരാബാദ് സ്വദേശിയായ രോഹിത്.
കടുത്ത തയ്യാറെടുപ്പോടെ മാത്രം ലഭിക്കുന്നതാണ് മിസ്റ്റര്‍ വേള്‍ഡ് പട്ടം. സഹനശക്തിയും കായബലവും ഏകാഗ്രതയും വര്‍ധിപ്പിക്കുന്ന പരിശീലനങ്ങളിലൂടെയാണ് രോഹിത് ഇത് നേടിയെടുത്തത്. രോഹിതിന് 50,000 ഡോളര്‍ സമ്മാനത്തുക ലഭിക്കും. ഈ പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയില്‍ അത്യധികം സന്തോഷമുണ്ടെന്ന് രോഹിത് പ്രതികരിച്ചു.

മിസ്റ്റര്‍ വേള്‍ഡ് ബഹുമതി പട്ടം സ്വന്തമാക്കിയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് രോഹിത് പറഞ്ഞു. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഠിനമായ പരിശീലനമാണ് നടത്തിവന്നത്. ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നതായും മോഡലും നടനുമായ രോഹിത് പറയുന്നു.
നിവേദിത സാബൂ ഡിസൈന്‍ ചെയ്ത സ്യൂട്ടിലാണു രോഹിത് മത്സരത്തിന്റെ അവസാന റൗണ്ടില്‍ വേദിയിലെത്തിയത്. മിസ്റ്റര്‍ വേള്‍ഡ് ബഹുമതി സ്വന്തമായതോടെ പ്രമുഖ ബ്രാന്‍ഡുകളുടെ കോടിക്കണക്കിന് രൂപയുടെ ഓഫറുകള്‍ ഇനി രോഹിത്തിനെ തേടിയെത്തും.












Click it and Unblock the Notifications