കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത് വെമുലയോട് കലിയടങ്ങാതെ അപ്പറാവു; സ്മാരകം പോലും പൊളിക്കുമെന്ന്

Google Oneindia Malayalam News

ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ഓര്‍മ്മയ്ക്കായി സുഹൃത്തുകള്‍ സ്ഥാപിച്ച സ്തൂപം
പൊളിച്ചു നീക്കുമെന്ന് വൈസ് ചാന്‍സിലര്‍ അപ്പറാവു. രോഹിത് വെമുല വിഷയത്തിലെ സര്‍വ്വകലാശാലയുടെ സമരകേന്ദ്രമാണ് ഈ സ്മാരകം. സ്മാരക സ്തൂപവും ടെന്റും അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിച്ചു നീക്കുന്നത്.

സര്‍വ്വകലാശാലയിലെ അനധികൃത കെട്ടിടങ്ങള്‍ പോളിക്കേണ്ടതാണ് എന്നാല്‍ ആദ്യം നോട്ടീസ് നല്‍കിയ ശേഷം മാത്രമായിരിക്കും പൊളിച്ചു നീക്കുകയെന്ന് അപ്പറാവു പറഞ്ഞു. രോഹിതിന്റെ മരണത്തിന് ഉത്തരവാദിയായ വിസി അപ്പറാവു നീണ്ട അവധിക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിപ്പിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രക്ഷോഭം നടത്തിയിരുന്നു.

Hyderabad Central University

ഇതിനിടയില്‍ വിദ്യാര്‍ത്ഥികളെ പോലീസുകാര്‍ തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം അധ്യാപകര്‍ കൂട്ട അവധി എടുത്തിരുന്നു. അവധിയെടുത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും വിസി അയച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം കത്തി നില്‍ക്കുമ്പോഴാണ് വിസിയുടെ പുതിയ തീരുമാനം.

ഹോസ്റ്റലില്‍ നിന്നും പുറത്തായ രോഹിത് വെമുലയും അഞ്ച് വിദ്യാര്‍ത്ഥികളും താമസിച്ചിരുന്നത് ഈ ടെന്റിലായിരുന്നു. രോഹിതിന്റെ മരണ ശേഷം വേലിവാഡ എന്ന പേരിലുള്ള ടെന്റ് ദളിത് പോരാട്ടത്തിന്റെ സമര കേന്ദ്രമായി മാറുകയായിരുന്നു. വേലിവാഡ ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്. അത് പൊളിച്ചു നീക്കിയാന്‍ വന്‍ പ്രതിഷേധം ഉണ്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

English summary
In the middle of the campus, not far from the hostel where he hanged himself, a cement structure and a tent with his photographs and written tributes to Rohith Vemula is treated by students as a memorial for the 26-year-old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X