രോഹിത്തിന്റെ ആത്മഹത്യ; വിസി നീണ്ട അവധിയില്‍ പ്രവേശിച്ചു
ഹൈദരാബാദ്: ജാതി വിവേചനത്തിന്റെ ഇരയാക്കുന്നെന്ന് ആരോപിച്ച് രോഹിത് വെമുലയെന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിസി നീണ്ട അവധിയില്‍ പ്രവേശിച്ചു. വിസി അപ്പാ റാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിവരുന്നതിനെടെയാണ് പുതിയ സംഭവവികാസം. വിപിന്‍ ശ്രീവാസ്തവയ്ക്കാണ് പുതിയ ചുമതല.
വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധത്തിനിടെ രോഹിത്തിന്റെ വീട് സന്ദര്‍ശിച്ച് അമ്മയെ കാണാനുള്ള അപ്പാ റാവുവിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. രോഹിത്തിന്റെ കുടുംബത്തിന് യൂണിവേഴ്‌സിറ്റി 8 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും കുടുംബം സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ജനവരി 13 നാണ് ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് ആത്മഹത്യ ചെയ്തത്.

യൂണിവേഴ്‌സിറ്റിയില്‍ എബിവിപിയുമായുണ്ടായ അടിപിടിയില്‍ രോഹിത് അടക്കം നാലുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ കൂടുതല്‍ അച്ചടക്കനടപടി ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ രോഹിത് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. യൂണിവേഴ്‌സിറ്റിയാണ് രോഹിത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ദളിത് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ഇടപെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സര്‍വകലാശാലയിലെ 15 ദളിത് അധ്യാപകര്‍ ചുമതലകള്‍ ഒഴിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. രോഹിത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ വളച്ചൊടിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്ന അധ്യാപകര്‍ പ്രതിഷേധിച്ചത്.












Click it and Unblock the Notifications