Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് വെമുലയുടെ ആത്മഹത്യ, വിസിയുടെ വീടും ഓഫീസും വിദ്യാര്‍ത്ഥികള്‍ അടിച്ചുതകര്‍ത്തു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിനോടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അണയുന്നില്ല. രോഹിത് വെമുല ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. രണ്ടു മാസം അവധിക്കു പോയ വിസി അപ്പ റാവു ചുമതലയേല്‍ക്കാന്‍ എത്തിയപ്പോഴാണ് പ്രതിഷേധം അണപ്പൊട്ടിയത്.

വിസിയുടെ വീടും ഓഫീസും വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ത്തിട്ടുണ്ട്. ജനല്‍ ചില്ലുകളും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു. തങ്ങളുടെ വികാരം കണക്കിലെടുക്കാതെ വിസി വീണ്ടും സര്‍വ്വകലാശാലയില്‍ എത്തിയതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്.

hyderabadstudentsattack

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വ്വകലാശാല സന്ദര്‍ശിക്കാനിരിക്കെയാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അപ്പറാവു രണ്ട് മാസം അവധിയില്‍ പ്രവേശിച്ചത്.

അപ്പറാവുവും സര്‍വ്വകലാശാല മറ്റ് അധികൃതരും ചേര്‍ന്ന് രോഹിത് വെമുലയുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞുവെക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+