കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണമെന്ന് രോഹിത് വെമുലയുടെ അമ്മ, നിഷ്‌കളങ്കയെന്ന് ലാലു!

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ബി ജെ പി നേതാവ് സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ആവശ്യപ്പെട്ടു. സ്മൃതി ഇറാനി വിദ്യഭ്യാസ മന്ത്രിയായിരിക്കേയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഈ സംഭവം വലിയ വിവാദമായിരുന്നു.

<strong> ജെഎന്‍യു, രോഹിത് വെമുല, ഡിഗ്രി... സ്മൃതി ഇറാനിയുടെ പേര് കളഞ്ഞ 10 വിവാദങ്ങള്‍...</strong> ജെഎന്‍യു, രോഹിത് വെമുല, ഡിഗ്രി... സ്മൃതി ഇറാനിയുടെ പേര് കളഞ്ഞ 10 വിവാദങ്ങള്‍...

തന്റെ മകന്റെ മരണത്തിന് കാരണക്കാരില്‍ ഒരാളാണ് സ്മൃതി ഇറാനി എന്നാണ് രാധിക വെമുല പറയുന്നത്. സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണം. അവരെ മറ്റൊരു വകുപ്പിലേക്ക് മാറ്റരുത് - രാധിക വെമുല ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയാല്‍ രോഹിത് വെമുലയ്ക്ക് നീതി കിട്ടുമോ. വളരെയധികം പേടിയോടെയാണ് താനും ഇളയ മകനും കഴിയുന്നത് എന്നും ഇവര്‍ പറഞ്ഞു.

smriti-irani

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെയും മറ്റ് ബി ജെ പി നേതാക്കളുടെയും പീഡനം സഹിക്കാനാവാതെയാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത് എന്നാണ് രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. തന്റെ മകനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജാതിയുടെ പേരില്‍ പീഡിപ്പിച്ചതായി രാധിക വെമുല നേരത്തെയും പറഞ്ഞിട്ടുണ്ട്. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനിക്കെതിരെ കേസുണ്ട്.

<strong>സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍ വകുപ്പ് കൊടുത്തത് ശരീരം മറയ്ക്കാനോ?</strong>സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍ വകുപ്പ് കൊടുത്തത് ശരീരം മറയ്ക്കാനോ?

സ്മൃതി ഇറാനി നിഷ്‌കളങ്കയെന്ന് ലാലു പ്രസാദ് യാദവ്
ടെക്‌സ്റ്റൈല്‍ മന്ത്രിയായി മാറ്റപ്പെട്ട ബി ജെ പി നേതാവ് സ്മൃതി ഇറാനി നിഷ്‌കളങ്കയായ വനിതയെന്ന് ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരിക്കേ ഒരുപാട് നല്ല കാര്യങ്ങള്‍ അവര്‍ ചെയ്തു. ടെക്‌സ്റ്റൈല്‍ മന്ത്രി എന്ന നിലയില്‍ സ്മൃതി ഇറാനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് താന്‍ കരുതുന്നില്ലെന്നും ലാലു പ്രസാദ് പറഞ്ഞു.

English summary
Days after cabinet reshuffle, Radhika Vemula, mother of Dalit research scholar Rohith, said the former Human Research Development (HRD) minister Smriti Irani should be arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X