രോഹ്ത്തക് ബലാത്സംഗം; ഏഴുപേര്‍ അറസ്റ്റില്‍
റോഹ്ത്തക്ക്: മാനസിക വൈകല്യമുള്ള സ്ത്രീയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളുടെ പൂര്‍ണ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ റോഹ്ത്തക്കില്‍ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചികിത്സയ്ക്കായി സഹോദരിക്കൊപ്പം താമസിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് സഹോദരി പറയുന്നു. കാണാതായി മൂന്നു ദിവസത്തിനുശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ആരെയും ഞെട്ടിക്കുന്ന രീതിയിലായിരുന്നു യുവതിയുടെ മൃതദേഹം. പല ആന്തരീക അവയവങ്ങളും കാണാതായിരുന്നു. മുഖം നായ കടിച്ചതുപോലെ വികൃതമായിരുന്നു. രഹസ്യഭാഗങ്ങളില്‍ കല്ലുകളും വടികളും കോണ്ടവും തിരുവച്ച അവസ്ഥയിലുമായിരുന്നു. അതിക്രൂരമെന്നാണ് കൊലപാതകത്തെ മാധ്യമങ്ങളും പോലീസും വിശേഷിപ്പിച്ചത്.
ക്രൂരമായ പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും വ്യക്തമാക്കി. ഡല്‍ഹിയില്‍ പീഡനത്തിനിരയായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സമാനരീതിയിലാണ് രോഹ്ത്തക് പെണ്‍കുട്ടിയും പീഡനത്തിനിരയായത്. സംഭവത്തില്‍ ശക്തമായി നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications