പ്രസവത്തിനെത്തിയ പൂര്‍ണ ഗര്‍ഭിണിയെ നഴ്സ് മര്‍ദ്ദിച്ച് കൊന്നു, യുവതി പ്രസവിച്ചത് ചാപിള്ളയെ
രോഹ്തക്: രോഹ്തകില്‍ നഴ്‌സിന്റെ മര്‍ദ്ദനമേറ്റ് ഗര്‍ഭിണി മരിച്ചു . ചാപിള്ളയ്ക്ക് ജന്മം നല്‍കിയ ശേഷമാണ് പൂര്‍ണ ഗര്‍ഭിണയായ സ്ത്രീ മരിച്ചത്. രോഹ്തക് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (പിജിഐഎംഎസ്) ആശുപത്രിയിലാണ് നഴ്‌സിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ഗര്‍ഭിണി മരിച്ചത് .
നീലം (25) എന്ന യുവതിയാണ് മരിച്ചത്. തിങ്കഴാഴ്ചയാണ് പ്രസവവ വേദനയെത്തുടര്‍ന്ന് നീലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചിരുന്ന നീലത്തെ പരിശോധിയ്ക്കാന്‍ നഴ്‌സ് എത്തിയത് രാത്രി ഒന്‍പത് മണിയോടെയായിരുന്നു. പലതവണ തന്റെ മകളെ നഴ്‌സ് മര്‍ദ്ദിയ്ക്കുകയും കിടക്കയില്‍ നിന്ന് തള്ളിയിടുകയും ചെയ്തുവെന്ന് നീലത്തിന്റെ മാതാവ് സരോജ് റാണി ആരോപിയ്ക്കുന്നു .

ക്രൂരമായാണ് മകളെ നഴ്‌സ് പരിശോധിച്ചതെന്നും സെക്യൂരിറ്റി ജീവനക്കാരനും തങ്ങളോട് മോശമായി പെരുമാറിയെന്നും സരോജ് ആരോപിയ്ക്കുന്നു . കിടക്കയില്‍ നിന്ന് താഴേയ്ക്ക് വീണപ്പോഴാകാം കുട്ടി മരിച്ചതെന്നും ഇവര്‍ പറയുന്നു . ചാപിള്ളയെ പ്രസവിച്ച് നീലം മരിയ്ക്കുകയായിരുന്നു . ചാപിള്ളയെയുമേന്തി ബന്ധുക്കള്‍ ആശുപത്രിയ്ല്‍ പ്രതിഷേധം നടത്തി . പൊലീസെത്തി നഴ്‌സിനേയും സെക്യൂരിറ്റിയേയും അറസ്റ്റ് ചെയ്തു .












Click it and Unblock the Notifications