നടിയും എംഎൽഎയുമായ റോജ സഞ്ചരിച്ച വിമാനം അപകടത്തിൽ; ഒഴിവായത് വൻ ദുരന്തം!
ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎയും നടിയുമായ റോജ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. തിരുപതിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇൻഡിഗോ-6E 7117 രാത്രി 8.55 നായിരുന്നു തിരുപതിയിൽ നിന്നും പുറപ്പെട്ടത്. 10.25 ഓടെ ഹൈദരാബാദിൽ എത്തി. രാജീവ് ഗാന്ധി ഇന്റർനാണൽ എയർപോർട്ടിൽ ലാന്റ് ചെയ്യുന്നതിനിടയിൽ ഒരു ടയർ പൊട്ടി തെറിക്കുകയായിരുന്നു.

ടയർ പൊട്ടിത്തെരിക്കുന്നതോടൊപ്പം തീയും പടർന്നു. ഉടൻ തന്നെ അഗ്നി സുരക്ഷ ഉദ്യോഗസ്ഥൻ വന്ന് തീയണക്കുകയായയിരുന്നു. ഇതൊക്കെ നടക്കുമ്പോൾ എല്ലാ യാത്രക്കാരും വിമാനത്തിനകത്ത് തന്നെയായിരുന്നു. എല്ലാ യാത്രക്കാരും അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ പേടിച്ച് പരിഭ്രാന്തരായിരിക്കുകയാണെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications