എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ ബിജെപി ജയിച്ചേനെ: ശത്രുഘ്‌നന്‍ സിന്‍ഹ
എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ ബിജെപി ജയിച്ചേനെ: ശത്രുഘ്‌നന്‍ സിന്‍ഹ
പട്‌ന: കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ബിഹാറില്‍ കിട്ടിയത് അപ്രതീക്ഷിത തോല്‍വി. ഭരണം പിടിക്കും എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി നാലിലൊന്ന് സീറ്റുകള്‍ പോലും കിട്ടാതെ ചുരുങ്ങിപ്പോയി. വിവാദ പ്രസ്താവനകളും ന്യൂനപക്ഷങ്ങളുടെ ആശങ്കകളും ഒപ്പം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ അലസതയും ഭിന്നിപ്പും ബിഹാറില്‍ ബി ജെ പിയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളാണ്.
ബോളിവുഡ് താരവും പ്രമുഖ രാഷ്ട്രീയ നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് വിഘടിച്ചുനിന്ന നേതാക്കളില്‍ പ്രമുഖന്‍. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റമ്പിയതോടെ ശത്രുഘ്‌നന്‍ സിന്‍ഹ നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നു. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ ബി ജെ പി ഇതിലും മികച്ച പ്രകടനം കാഴ്ച വെച്ചേനെ എന്നാണ് സിന്‍ഹ പറയുന്നത്.

ബിഹാറികളുടെ മാനസപുത്രനും പ്രിയപ്പെട്ടവനുമായ എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ബി ജെ പിയുടെ അവസ്ഥ ഇതിലും മികച്ചതായേനെ. ജയിക്കും എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇതിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താമായിരുന്നു. എന്റെ ആരാധകരും എന്നെ സ്‌നേഹിക്കുന്നവരും കുറച്ചുകൂടി ആക്ടീവ് ആകുമായിരുന്നു. ഇപ്പോള്‍ കിട്ടിയതിനെക്കാള്‍ കൂടുതല്‍ സീറ്റ് എന്തായാലും കിട്ടുമായിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. സുശീല്‍ കുമാര്‍ മോദിയായിരിക്കും ബി ജെ പി ജയിച്ചാല്‍ മുഖ്യമന്ത്രിയാകുക എന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ 243 ല്‍ വെറും 58 സീറ്റുകള്‍ മാത്രമേ ബി ജെ പിക്ക് കിട്ടിയുള്ളൂ. ലാലു പ്രസാദ് യാദവിനെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് 178 സീറ്റുകളാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാരിയത്.












Click it and Unblock the Notifications