സഹികെട്ട് സഖ്യകക്ഷിയും; കേന്ദ്രം വില കുറച്ചില്ലെങ്കില്‍ രാജ്യം തകരും!! നേട്ടം ജനങ്ങള്‍ക്ക് കിട്ടട്ടെ
ദില്ലി: ഇന്ധന വില കഴിഞ്ഞ 16 ദിവസമായി തുടര്‍ച്ചയായി ഉയരുകയാണ്. ദിവസവും 50 പൈസയ്ക്കും ഒരു രൂപയ്ക്കുമിടയില്‍ പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇനിയും വില ഉയര്‍ത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുമെന്ന് കേന്ദ്രസര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അഭിപ്രായപ്പെട്ടു. ഇന്ധന വില കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു.
കൊറോണ കാരണം സാധാരണക്കാരും കര്‍ഷകരും വളരെ പ്രയാസത്തിലാണ്. ഈ വേളയിലാണ് ഇന്ധന വില അടിക്കടി ഉയര്‍ത്തുന്നത്. ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു നില്‍ക്കുകയാണ്. എന്നിട്ടും ഇന്ത്യയില്‍ വില ഉയര്‍ത്തുന്നത് അനീതിയാണ്. ആഗോള വിപണിയില്‍ വില കുറഞ്ഞതിന്റെ ഗുണം സാധാരണ ജനങ്ങള്‍ക്ക് കിട്ടണം. അതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എണ്ണ കമ്പനികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കണമെന്നും സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു.
ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍
കഴിഞ്ഞ 16 ദിവസമായി എണ്ണവില കുത്തനെ ഉയര്‍ത്തുകയാണ്. സാമ്പത്തിക രംഗത്തെ തകര്‍ക്കുന്ന നീക്കമാണിത്. പെട്രോളിന് 9 രൂപയും ഡീസലിന് എട്ട് രൂപയും നിലവില്‍ ഉയര്‍ത്തിക്കഴിഞ്ഞു. ചില്ലറ വിപണിയില്‍ വില്‍ക്കുന്ന എണ്ണയ്ക്ക് മൂന്നില്‍ രണ്ടു ഭാഗവും നികുതിയായിട്ടാണ് ഈടാക്കുന്നത്. കര്‍ഷകരെയും സാധാരണക്കാരെയുമാണ് ഇത് ബാധിക്കുന്നത്. ഇന്ധനവില ഉയര്‍ത്തുന്നത് കാരണം അവശ്യവസ്തുക്കളുടെ വിലയിലും വര്‍ധനവ് വന്നിട്ടുണ്ട്. ഇതെല്ലാം സാധാരണക്കാരെ നേരിട്ട് ബാധിക്കും. പഞ്ചാബ് സര്‍ക്കാരും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപി