കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ കരാറിന് വേണ്ടി റോള്‍സ് റോയ്‌സ് ഇന്ത്യന്‍ ഏജന്റിന് നല്‍കിയത് 81 കോടി രൂപ... ആരാണ് ആ ഏജന്റ്

ഇന്ത്യന്‍ വ്യോമ സേനയുടെ ഹോക്ക് വിമാനങ്ങളിലെ യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ലഭിക്കാന്‍ റോള്‍സ് റോയ്‌സ് കമ്പനിയെ ഇന്ത്യയിലെ 'ഒരു ഡിഫന്‍സ് ഏജന്റ്' സഹായിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: റോള്‍സ് റോയ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വരേണ്യമായ കാറുകളെ കുറിച്ചാണ് ഓര്‍മ വരിക. എന്നാല്‍ അവര്‍ക്ക് കാര്‍ നിര്‍മാണം മാത്രമല്ല ഉള്ളത്. പ്രതിരോധ മേഖലയിലെ പ്രമുഖ ബ്രിട്ടീഷ് കന്പനികൂടിയാണ് റോള്‍സ് റോയ്സ്.

ഇന്ത്യന്‍ വ്യോമ സേനയുടെ ഹോക്ക് വിമാനങ്ങളിലെ യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ലഭിക്കാന്‍ റോള്‍സ് റോയ്‌സ് കമ്പനിയെ ഇന്ത്യയിലെ 'ഒരു ഡിഫന്‍സ് ഏജന്റ്' സഹായിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഏജന്റിന് സമ്മാനമായി നല്‍ല്‍കിയത് പത്ത് മില്യണ്‍ യൂറോ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതായത് 81.5 കോടി രൂപ.

Rolls Royce

സുധീര്‍ ചൗധരി എന്ന ആയുധക്കച്ചവടക്കാരനാണ് ആ ഇടനിലക്കാരന്‍ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍ ഉള്ള ആളാണ്. ലണ്ടനില്‍ ആണ് ഇയാളുടെ സ്ഥിരതാമസം.

പ്രതിരോധ ഇടപാടില്‍ സുധീര്‍ ചൗധരി ഏതെങ്കിലും തരത്തില്‍ ഇടപെട്ടുവോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സുധീര്‍ ഇടപെട്ടിട്ടില്ലെങ്കില്‍ എന്തിനാണ് റോള്‍സ് റോയ്‌സ് കമ്പനിഅയാള്‍ക്ക് എണ്‍പത് കോടിയിലധികം രൂപ നല്‍കിയത് എന്ന ചോദ്യവും പ്രസക്തമാണ്.

ചൗധരി ഇന്ത്യന്‍ അധികൃതര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍ കൈക്കൂലി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. നിയമവിരുദ്ധ ഇടനിലക്കാരനെ പോലേയും പ്രവര്‍ത്തിച്ചിട്ടില്ലത്രെ. എന്തായാലും റോള്‍സ് റോയ്‌സ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

English summary
British defence major Rolls Royce+ made 'secret payments' of around £10 million to an Indian defence agent that may have helped the company to win a big contract for engines on Hawk aircrafts used by the Indian Air Force, a media report said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X