കൃഷ്ണന്റെ പാതയാണ് ക്രിസ്റ്റ്യാനിറ്റിയെന്ന് സ്വാമി
ദില്ലി: ക്രിസ്തുമതവും ഇസ്ലാം മതവും എല്ലാം ഹിന്ദു മതത്തില്‍ നിന്ന് വൈരൂപ്യം പൂണ്ട് ഉണ്ടായതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. കൃഷ്ണനും യേശുക്രിസ്തുവും ഒന്നാണെന്നും അബ്രഹാം എന്ന വാക്ക് വന്നത് ബ്രഹ്മത്തില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്.
കൃഷ്ണ നീതി എന്ന വാക്കില്‍ നിന്നാണത്രെ ക്രിസ്റ്റ്യാനിറ്റി ഉണ്ടായത്. കൃഷ്ണ നീതി എന്ന് വച്ചാല്‍ കൃഷ്ണന്റെ പാത, കൃഷ്ണ ദര്‍ശനം എന്നൊക്കെ വിശദീകരിക്കാം.
ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ക്രിസ്ത്യാനികളുടെ കേന്ദ്രമായ വത്തിക്കാന്‍ പോലും ഹിന്ദു വാക്കില്‍ നിന്ന് ഉണ്ടായതാണത്രെ. 'വാടിക'യില്‍ നിന്നാണ് വത്തിക്കാന്‍ ഉണ്ടായത്. വത്തിക്കാന്‍ സിറ്റിയുടെ ആകാശചിത്രമെടുത്താല്‍ അത് ശിവലിംഗത്തിന്റെ മാതൃകയിലാണെന്ന് മനസ്സിലാകും. രണ്ട് ചിത്രങ്ങളും സ്വാമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

വത്തിക്കാന്‍ പണ്ട് ഒരു ഹിന്ദുമത കേന്ദ്രമായിരുന്നു. എഡി ഒന്നാം നൂറ്റാണ്ടില്‍ അവിടത്തുകാരെ നിര്‍ബന്ധിതമായി ക്രിസ്തുമതം സ്വീകരിപ്പിക്കുകയായിരുന്നുവത്രെ.
വത്തിക്കാനില്‍ പണ്ട് ഖനനം നടത്തിയപ്പോള്‍ ഒരു ശിവലിംഗം കിട്ടിയതായും ഒരു റിപ്പോര്‍ട്ടിനെ അധികരിച്ച് സ്വാമി പറയുന്നുണ്ട്. ഈ ശിവലിംഗം റോമിലെ ഗ്രിഗോറിയന്‍ എട്രുസ്കാന് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനും വച്ചിരുന്നത്രെ.
എല്ലാ മതങ്ങളും ഒന്നാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യന് സ്വാമി പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ ആ മതം സനാതന വേദ ധര്‍മമാണ്. അതുകൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് പറയുന്നത് അതിബൃഹത്താണെന്ന് പറഞ്ഞാണ് സ്വാമി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പിഎന്‍ ഓക് എന്ന ചരിത്രകാരന്റെ കണ്ടെത്തലുകളാണ് സ്വാമി തന്റെ പോസ്റ്റിന് ആധാരമായി പറയുന്നത്. ഇത് സംബന്ധിച്ച ലിങ്കുകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി











Click it and Unblock the Notifications