കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണന്റെ പാതയാണ് ക്രിസ്റ്റ്യാനിറ്റിയെന്ന് സ്വാമി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ക്രിസ്തുമതവും ഇസ്ലാം മതവും എല്ലാം ഹിന്ദു മതത്തില്‍ നിന്ന് വൈരൂപ്യം പൂണ്ട് ഉണ്ടായതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കൃഷ്ണനും യേശുക്രിസ്തുവും ഒന്നാണെന്നും അബ്രഹാം എന്ന വാക്ക് വന്നത് ബ്രഹ്മത്തില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്.

കൃഷ്ണ നീതി എന്ന വാക്കില്‍ നിന്നാണത്രെ ക്രിസ്റ്റ്യാനിറ്റി ഉണ്ടായത്. കൃഷ്ണ നീതി എന്ന് വച്ചാല്‍ കൃഷ്ണന്റെ പാത, കൃഷ്ണ ദര്‍ശനം എന്നൊക്കെ വിശദീകരിക്കാം.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ക്രിസ്ത്യാനികളുടെ കേന്ദ്രമായ വത്തിക്കാന്‍ പോലും ഹിന്ദു വാക്കില്‍ നിന്ന് ഉണ്ടായതാണത്രെ. 'വാടിക'യില്‍ നിന്നാണ് വത്തിക്കാന്‍ ഉണ്ടായത്. വത്തിക്കാന്‍ സിറ്റിയുടെ ആകാശചിത്രമെടുത്താല്‍ അത് ശിവലിംഗത്തിന്റെ മാതൃകയിലാണെന്ന് മനസ്സിലാകും. രണ്ട് ചിത്രങ്ങളും സ്വാമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Vatican Shiva Lingam

വത്തിക്കാന്‍ പണ്ട് ഒരു ഹിന്ദുമത കേന്ദ്രമായിരുന്നു. എഡി ഒന്നാം നൂറ്റാണ്ടില്‍ അവിടത്തുകാരെ നിര്‍ബന്ധിതമായി ക്രിസ്തുമതം സ്വീകരിപ്പിക്കുകയായിരുന്നുവത്രെ.

വത്തിക്കാനില്‍ പണ്ട് ഖനനം നടത്തിയപ്പോള്‍ ഒരു ശിവലിംഗം കിട്ടിയതായും ഒരു റിപ്പോര്‍ട്ടിനെ അധികരിച്ച് സ്വാമി പറയുന്നുണ്ട്. ഈ ശിവലിംഗം റോമിലെ ഗ്രിഗോറിയന്‍ എട്രുസ്‌കാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനും വച്ചിരുന്നത്രെ.

എല്ലാ മതങ്ങളും ഒന്നാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യന്‍ സ്വാമി പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ ആ മതം സനാതന വേദ ധര്‍മമാണ്. അതുകൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് പറയുന്നത് അതിബൃഹത്താണെന്ന് പറഞ്ഞാണ് സ്വാമി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പിഎന്‍ ഓക് എന്ന ചരിത്രകാരന്റെ കണ്ടെത്തലുകളാണ് സ്വാമി തന്റെ പോസ്റ്റിന് ആധാരമായി പറയുന്നത്. ഇത് സംബന്ധിച്ച ലിങ്കുകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Rome's church compound is in shape of a Shiva Lingam: Subramanian Swamy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X