കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ മാത്രമല്ല, മെസ്സിയെയും റൊണാള്‍ഡോയെയും അറിയാത്തവരും ലോകത്തുണ്ട്!!!

  • By Muralidharan
Google Oneindia Malayalam News

ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഇവിടെ എന്തായിരുന്നു ബഹളം. പത്തോ പന്ത്രണ്ടോ രാജ്യങ്ങള്‍ മാത്രം സജീവമായി കളിക്കുന്ന ക്രിക്കറ്റിലെ ഒരു കളിക്കാരനെ അറിയില്ല എന്ന് കേട്ടപ്പോള്‍ ഞെട്ടിയവര്‍ ഇത് കേട്ടാലെന്ത് പറയും.

ലോകത്തെങ്ങും കളിക്കുന്ന കൡയെന്ന് പേരുള്ള ഫുട്‌ബോളിലെ കിരീടം വെച്ച രാജാക്കന്മാരായ ലയണല്‍ മെസിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും വരെ അറിയാത്തവര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്. അതും അമേരിക്കയില്‍. കണ്ടാല്‍ കൊള്ളാം പക്ഷേ ആരാണ് എന്നറിയില്ല എന്നാണ് അമേരിക്കയില്‍ ചിലരോട് റൊണാള്‍ഡോയെ കാണിച്ച് ആരാണെന്ന് ചോദിച്ചപ്പോള്‍ മറുപടി കിട്ടിയത്.

messi-ronaldo

മറഡോണയുടെ സ്വന്തം നാട്ടുകാരനായ മെസിയെയും പത്ത് പേരില്‍ ഒരാള്‍ക്കൊഴികെ മറ്റാര്‍ക്കും അറിയില്ല. എന്നാലും ആശ്വാസം, മെസിയെ നോക്കി ആരും മറഡോണ എന്ന് വിളിച്ചില്ല. റൊണാള്‍ഡോയെ ചിലര്‍ മറഡോണ എന്ന് വരെ വിളിച്ചുകളഞ്ഞു. ഫുട്‌ബോള്‍ കളിയില്‍ കളഇക്കാനിറങ്ങുന്നവരുടെ എണ്ണം മൂന്നെന്നും ആറെന്നും 26 എന്നും പറയുന്നു ചിലര്‍. ഒരാള്‍ മാത്രം പറഞ്ഞു 11 എന്ന്.

ജിക്യു ഷോയുടെ ഈ വിഡിയോയില്‍ അമേരിക്കയില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. ഫുട്‌ബോള്‍ അറിയില്ലെങ്കിലെന്താ അമേരിക്കക്കാരല്ലേ എന്ന് ആവേശംകൊള്ളുന്നവരും കൂട്ടത്തിലുണ്ട്. ലയണല്‍ മെസിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും മാത്രമല്ല, ചാമ്പ്യന്‍സ് ലീഗിനെക്കുറിച്ചും കേട്ടിട്ടില്ല ഇവര്‍.

English summary
Football superstars Ronaldo and Lionel Messi are not well known in America?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X