Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയും ബിജെപിയുടെ രാജ്യസഭാംഗവുമായ രൂപ ഗാംഗുലി ആശുപത്രിയില്‍...

ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കൊല്‍ക്കത്ത: നടിയും ബിജെപിയുടെ രാജ്യസഭാംഗവുമായ രൂപ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ കോശങ്ങളില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് രൂപ ഗാംഗുലിയെ വെള്ളിയാഴ്ച വൈകീട്ട് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കടുത്ത തലവേദന കാരണമാണ് രൂപ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ഡോക്ടര്‍മാരുടെ പരിശോധന തുടരുകയാണെന്നുമാണ് ബിജെപി പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ് ജോയ്പ്രകാശ് മജൂംദര്‍ മാധ്യമങ്ങളോട് അറിയിച്ചത്. ഡോക്ടര്‍മാര്‍ പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്, എന്ന് ആശുപത്രി വിടുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരതം സീരിയലിലെ ദൗപ്രതി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ രൂപ ഗാംഗുലി കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള രൂപ ഗാംഗുലി ഗായികയുമാണ്.

ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍

ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍

ഡിസംബര്‍ 23 വെള്ളിയാഴ്ച വൈകീട്ടാണ് രൂപ ഗാംഗുലിയെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

മിനിസ്‌ക്രീനിലെ താരം

മിനിസ്‌ക്രീനിലെ താരം

1988 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച ബി ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലിലൂടെയാണ് രൂപ ശ്രദ്ധിക്കപ്പെടുന്നത്. മഹാഭാരതം സീരിയലിലെ ദ്രൗപദി എന്ന രൂപ ഗാംഗുലിയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളില്‍ അഭിനയിച്ചു

ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളില്‍ അഭിനയിച്ചു

ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായി നിരവധി സിനിമകളിലും രൂപ ഗാംഗുലി അഭിനയിച്ചിട്ടുണ്ട്. ഗായിക കൂടിയായ രൂപ ഗാംഗുലിക്ക് 2012ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

രാജ്യസഭാംഗവുമായി

രാജ്യസഭാംഗവുമായി

2015ലാണ് രൂപ ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവെച്ച ഒഴിവിലേക്ക് രൂപ ഗാംഗുലിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+