കാര്‍ഗില്‍ യുദ്ധവീരനും രൂപ ഗാംഗുലിയും മത്സരിക്കും, ബംഗാളില്‍ ബിജെപി പച്ചതൊടുമോ?
കൊല്‍ക്കത്ത: കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല, പശ്ചിമ ബംഗാളിലും ബി ജെ പി സിനിമാ താരങ്ങളെ മത്സരിപ്പിക്കും. നടിയും ഗായികയുമായ രൂപ ഗാംഗുലിയാണ് പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. മഹാഭാരതം സീരിയലില്‍ ദ്രൗപദിയായി അഭിനയിച്ച രൂപ ഗാംഗുലി ടി വി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാണ്. ബംഗാളിയില്‍ മാത്രമല്ല ഹിന്ദിയിലും കന്നഡയിലും രൂപ അഭിനയിച്ചിട്ടുണ്ട്.
ദില്ലിയിലെ ബി ജെ പി ആസ്ഥാനത്താണ് 194 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. നോര്‍ത്ത് ഹൗറ മണ്ഡലത്തിലാണ് രൂപ ഗാംഗുലി മത്സരിക്കുന്നത്. ബി ജെ പി ദേശീയ സെക്രട്ടറിയും മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ രാഹുല്‍ സിന്‍ഹയും മത്സരരംഗത്തുണ്ട്. 294 അംഗ അസംബ്ലിയിലേക്ക് 52 സ്ഥാനാര്‍ഥികളെ ബി ജെ പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാര്‍ഗില്‍ യുദ്ധവീരനായ കേണല്‍ ദിപ്താന്ഷു ചൗധരിയും തിരഞ്ഞെടുപ്പിന് മുമ്പായി ബി ജെ പിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബി ജെ പി ഓഫീസില്‍ കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചൗധരി പാര്‍ട്ടി അംഗത്വം എടുത്തത്. പശ്ചിമ ബംഗാളിലെ അസനോളില്‍ നിന്നും ചൗധരി ജനവിധി തേടും. കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ആളാണ് കേണല്‍ ചൗധരി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രൂപ ഗാംഗുലി ബി ജെ പിയില്‍ ചേര്‍ന്നത്. മാര്‍ച്ചില്‍ നടന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ രൂപയെ മുന്‍നിര്‍ത്തി മത്സരിക്കാനായിരുന്നു ബി ജെ പിയുടെ പദ്ധതി. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് പറഞ്ഞ് രൂപയുടെ പത്രിക തള്ളിയതോടെ ഈ പദ്ധതി പാളി. ജയിച്ചാല്‍ മേയര്‍ ആകുമെന്ന് കരുതിയിരിക്കേയാണ് രൂപയുടെ പത്രിക തള്ളപ്പെട്ടത്. രൂപയ്ക്ക് പകരം നടി സബരി മുഖര്‍ജി അന്ന് ബി ജെ പിക്ക് വേണ്ടി മത്സരിക്കാനെത്തി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications