കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദം തടയുന്നതിനായി മദ്രസയില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു!

  • By Sruthi K M
Google Oneindia Malayalam News

റൂര്‍ക്കി: തീവ്രവാദം വര്‍ദ്ധിച്ചുവരുമ്പോള്‍ മുസ്ലീം സമൂഹത്തോടുള്ള അവഗണനയും കൂടിവരികയാണ്. മദ്രസകളില്‍ നിന്നും പഠിപ്പിക്കുന്നത് തീവ്രവാദമാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കുട്ടികളില്‍ തീവ്രവാദത്തിന്റെ വിത്തു വിതയ്ക്കുന്നത് മദ്രസകളാണെന്നാണ് പൊതുവിലുള്ള ആരോപണം. ഹരിദ്വാറില്‍ ഭീകരരെന്നു സംശയിക്കുന്ന നാലുപേരെ പിടികൂടിയപ്പോള്‍ മദ്രസകളും കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റൂര്‍ക്കിയിലെ മദ്രസയിലാണ് മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. തീവ്രവാദം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനം. മദ്രസകളില്‍ നിന്നാണ് തീവ്രവാദികളും ജിഹാദികളും ഉണ്ടാകുന്നതെന്നും ബിജെപി നേരത്തെ പറഞ്ഞിരുന്നു.

madrasa

അധ്യാപകരോട് സ്മാര്‍ട്ട്‌ഫോണ്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് എന്നിവയില്‍ നിന്നും കുറച്ചകലം പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമായ ഫോണ്‍ കേളുകള്‍ മാത്രം എടുക്കാന്‍ അനുവാദമുണ്ട്.

റൂര്‍ക്കിയിലെ ഇമാംദുള്‍ മദ്രസയാണ് തീവ്രവാദം തടയുന്നതിന് ആദ്യം മുന്നോട്ടു വന്നിരിക്കുന്നത്. നിയന്ത്രണത്തെകുറിച്ചുള്ള അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമാംദുള്‍ ഇസ്ലാം ചീഫ് മൗലാന നവാബ് അലി പറഞ്ഞു.

English summary
A madrassa in Landhora area in Haridwar district has banned the use of mobile phones, internet and social media by its students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X