5 കോടി തൊഴിലുമായി റോസ്ഗാർ മേള: ഒരു പുതിയ തൊഴില്‍ അവസരം പോലുമില്ല; വന്‍ തട്ടിപ്പെന്ന് എഎ റഹീം എംപി
ഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ റോസ്ഗാർ മേള ഊതിവീർപ്പിച്ച ബലൂണെന്ന് എഎ റഹീം എംപി. റോസ്ഗാർ മേളകൾ വഴി എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്ന ചോദ്യത്തിന് ഒന്ന് പോലും സൃഷ്ടിച്ചിട്ടില്ല എന്ന് കേന്ദ്ര സർക്കാർ കുറ്റസമ്മതം നടത്തി. ലക്ഷക്കണക്കിന് ഒഴിവുകളാണ് കേന്ദ്രസർക്കാരിൻ്റെ കീഴിൽ നികത്താതെ കിടക്കുന്നത്. പോസ്റ്റ് ഓഫീസ് വഴി ഉദ്യോഗാർത്ഥികൾക്ക് സ്വാഭാവികമായി ലഭിക്കേണ്ട നിയമന ഉത്തരവുകൾ റോസ്ഗാർ മേള എന്ന വ്യാജലേബലിൽ നൽകി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിക്കുന്നു.
എഎ റഹീം എംപിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പൊങ്ങച്ചം പറഞ്ഞ നരേന്ദ്രമോദിയുടെ റോസ്ഗാർ മേളകൾ ഊതിവീർപ്പിച്ച ബലൂൺ മാത്രമായിരുന്നെന്ന് രാജ്യസഭയിൽ റോസ്ഗാർ മേളകളെ സംബന്ധിച്ച് പ്രധാനമന്ത്രിയോട് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.

റോസ്ഗാർ മേളകൾ വഴി എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്ന ചോദ്യത്തിന് ഒന്ന് പോലും സൃഷ്ടിച്ചിട്ടില്ല എന്ന് കേന്ദ്ര സർക്കാർ കുറ്റസമ്മതം നടത്തി. കൂടാതെ, മന്ത്രാലയങ്ങൾക്ക് കീഴിലും, വിദ്യാഭ്യാസ- ആരോഗ്യ- ബാങ്കിംഗ് ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും കീഴിലുള്ള സ്വാഭാവിക ഒഴിവുകൾ മാത്രമായിരുന്നു റോസ്ഗാർ മേളകൾ വഴി നികത്തിയത് എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. റിക്രൂട്ട്മെൻ്റുകൾ നടത്തിയത് UPSC, SSC, Railway Recruitment Board തുടങ്ങിയ റിക്രൂട്ടിംഗ് ഏജൻസികൾ ആണെന്നും മറുപടിയിൽ സൂചിപ്പിച്ചു. റോസ്ഗാർ മേളകൾ വഴി എത്ര കരാർ തൊഴിലാളികളെയാണ് നിയമിച്ചത് എന്ന ചോദ്യത്തിൽ നിന്നും ഉത്തരം നൽകാതെ സർക്കാർ ഒഴിഞ്ഞു മാറി.
ലക്ഷക്കണക്കിന് ഒഴിവുകളാണ് കേന്ദ്രസർക്കാരിൻ്റെ കീഴിൽ നികത്താതെ കിടക്കുന്നത്. പോസ്റ്റ് ഓഫീസ് വഴി ഉദ്യോഗാർത്ഥികൾക്ക് സ്വാഭാവികമായി ലഭിക്കേണ്ട നിയമന ഉത്തരവുകൾ റോസ്ഗാർ മേള എന്ന വ്യാജലേബലിൽ നൽകി ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് നരേന്ദ്രമോദി സ്വീകരിച്ചു വരുന്നത്. തരം താഴ്ന്ന ഈ പ്രചരണ തന്ത്രത്തിന് മാത്രമായി പൊതു ഖജനാവിൽ നിന്നുള്ള കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതും ജനങ്ങളോടാകെയുള്ള വഞ്ചനയാണ്.
രാജ്യത്തെ യുവതി - യുവാക്കളോട് സർക്കാർ മാപ്പ് പറയണം. സർക്കാരും ഒരു വിഭാഗം മാധ്യമങ്ങളും കൂടി ഊതി വീർപ്പിച്ച ബലൂൺ ഇന്നത്തെ ഉത്തരത്തിലൂടെ അവർക്ക് തന്നെ പൊട്ടിക്കേണ്ടി വന്നു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ഗിമ്മിക്കുകളല്ല രാജ്യത്തിനാവശ്യം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications