കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പ്രസന്ധി; കോൺഗ്രസിന് തലവേദന തുടരുന്നു, ഒരു എംഎൽഎകൂടി രാജിവെച്ചു, പ്രതിസന്ധി തീർക്കാൻ കോൺഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ദി തുടരുന്നു. ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു. ശിവാജി നഗർ എംഎൽഎയായ രോഷൻ ബോയ്ഗാണ് രാജജിവെച്ചത്. കോൺഗ്രസ് നേതൃത്വം തന്നോട് പെരുമാറിയ രീതി വേദനിപ്പിച്ചെന്ന് രാജിവെച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ബെയ്‍ഗ് രാജി വയ്ക്കുമെന്ന സൂചന മാധ്യമങ്ങൾക്ക് നൽകിയിരുന്നു.

<strong>പ്രിയങ്കയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്ന് മന്ത്രി</strong>പ്രിയങ്കയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്ന് മന്ത്രി

ഒരിക്കലും വഴങ്ങാത്ത ഇടഞ്ഞു നിൽക്കുന്ന വിമതരെ അനുനയിപ്പിച്ച് മന്ത്രിപദവി നൽകി രാജി പിൻവലിപ്പിക്കാൻ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയൊഴികെ ബാക്കിയെല്ലാ മന്ത്രിമാരും വിമതർക്ക് മന്ത്രിപദവി നൽകാൻ രാജി വച്ചിട്ടിട്ടുണ്ട്. എന്നാൽ ഇതിനോട് വിമത എംഎൽഎമാർ ആരും തന്നെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Roshan Baig

ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാലോ അഞ്ചോ എംഎൽഎമാരെ ഒപ്പമെത്തിച്ചാൽ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യസർക്കാർ. എന്നാൽ ഈ സാധ്യതകൾ അടഞ്ഞാൽ ഗവർണർ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. അതിനു മുമ്പ് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

English summary
Roshan Baig resign from MLA post and join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X