അംബാനിയെ മറികടക്കുമോ റോഷ്നി; രാജ്യത്തെ മൂന്നാമത്തെ സമ്പന്ന ഈ 44കാരി, ഹുറുണ്‍ പട്ടിക പുറത്ത്
മുംബൈ: സമ്പന്നരുടെ ലോകത്തെ പുത്തന്‍ താരോദയമാണ് റോഷ്നി നാടാര്‍ മല്‍ഹോത്ര. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025ല്‍ റോഷ്നിയുടെ പേര് വന്നതോടെയാണ് ഇവര്‍ മാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞത്. ഇന്ത്യയുടെ സമ്പന്നരില്‍ മൂന്നാമത്തെ വ്യക്തിയാണ് ഈ 44കാരി. അംബാനിക്കും അദാനിക്കും തൊട്ടുതാഴെ. ഈ പ്രായത്തില്‍ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കിട്ടുക എന്നത് നിസാര കാര്യമല്ല.
എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണ്‍ ആണ് റോഷ്നി. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന ഖ്യാതിയും ഇവര്‍ക്കാണ്. 2.84 ലക്ഷം കോടി രൂപയാണ് റോഷ്നി നാടാറിന്റെ ആസ്തി. പട്ടികയിലെ ആദ്യ മൂന്ന് പേരില്‍ വനിത ഇടം പിടിക്കുന്നതും ആദ്യമാണ്. ആദ്യ പത്ത് പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും റോഷ്നി നാടാര്‍ തന്നെ.

കെല്ലോങ് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിരുദം നേടിയ റോഷ്നി നാടാര്‍ എച്ച്സിഎല്ലിന്റെ നേതൃത്വം ഏറ്റെടുത്തതോടെ കമ്പനി വിപുലീകരണം അതിവേഗമാണ് നടക്കുന്നത്. ഐടി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്സിഎല്‍ കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ശിവ നാടാര്‍ ഫൗണ്ടേഷന് മുഖേന സന്നദ്ധ സേവന രംഗത്തും റോഷ്നി നാടാന് ശ്രദ്ധേയ സാന്നിധ്യമാണ്. വിദ്യാഭ്യാസ രംഗത്താണ് ഫൗണ്ടേഷന് ശ്രദ്ധയൂന്നുന്നത്.
1981ലാണ് റോഷ്നി നാടാന് ജനിച്ചത്. എച്ച്സിഎല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ശിവ നാടാറിന്റെ ഏക മകള്‍. ഡല്‍ഹിയിലാണ് വളര്‍ന്നത്. വാസന്ത് വാലി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. മാധ്യമപ്രവര്‍ത്തകയാകണം എന്നായിരുന്നു ആഗ്രഹം. സ്കൈ ന്യൂസ്, സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുമുണ്ട്. പിന്നീടാണ് എച്ച്സിഎല്ലിലേക്ക് വന്നത്. ഒരു വര്‍ഷത്തിനകം സിഇഒ ആയി.
തൊട്ടുപിന്നാലെ പിതാവ് ശിവ നാടാന് കമ്പനിയുടെ ചെയര്മാന് പദവി രാജിവച്ച് ആ കസേരയില്‍ മകളെ ഇരുത്തി. ശിവ നാടാര്‍ തന്റെ 47 ശതമാനം ഓഹരി മകള്‍ക്ക ദാനം ചെയ്തതോടെയാണ് റോഷ്നിയുടെ സമ്പത്തില്‍ അതിവേഗ വളര്‍ച്ചയുണ്ടായതും സമ്പന്നരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയതും. ഇന്ത്യയില്‍ ലിസ്റ്റഡ് ഐടി കമ്പനിക്ക് നേതൃത്വം നല്കുന്ന ആദ്യ വനിതയാണ്.
റോഷ്നി ഇനിയും ശോഭിക്കും
2019, 2024 വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ചിരുന്നു റോഷ്നി. ക്ലാസിക്കല്‍ മ്യൂസിക് പഠിച്ച വ്യക്തിയാണ് ഇവര്‍. 2010ലായിരുന്നു ശിഖര്‍ മല്‍ഹോത്രയുമായുള്ള വിവാഹം. എച്ച്സിഎല്‍ ഹെല്‍ത്ത് കെയറിന്റെ വൈസ് ചെയര്‍മാനാണ് ശിഖര്‍ മല്‍ഹോത്ര. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലായി ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായി റോഷ്നി നാടാര്‍ എത്തുമ്പോള്‍ വ്യവസായ ലോകം അവരെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിലെ ഐടി രംഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള എച്ച്സിഎല്ലിന്റെ മേധാവിയായി റോഷ്നി നാടാര്‍ മല്‍ഹോത്ര ഇനിയും ശോഭിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications