കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോട്ടോമാക് ബാങ്ക് തട്ടിപ്പ്: കോത്താരിയെ വരിഞ്ഞ് മുറുക്കി സിബിഐയും ഐടി വകുപ്പും

Google Oneindia Malayalam News

ദില്ലി: റോട്ടോമാക് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടികൾ ദ്രുതഗതിയിലാക്കി ഏജൻസികൾ. സിബിഐയ്ക്ക് പിന്നാലെ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് വിക്രം കോത്താരിയ്ക്കെതിരെയുള്ള നിയമനടപടികൾ‍ വേഗത്തിലാക്കുന്നത്. 11 ബാങ്ക് അക്കൗണ്ടുകളാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചിട്ടുള്ളത്. നികുതി തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിതെന്ന് ഉദ്യോഗസ്ഥരാണ് വ്യക്തമാക്കിയിട്ടുള്ളത്. ഉത്തർ‍പ്രദേശിലെ വിവിധ ബാങ്കുകളിലായുള്ള 11 ബാങ്ക് അക്കൗണ്ടുകളാണ് തിങ്കളാഴ്ച രാത്രിയോടെ ആദായനികുതി പിടിച്ചെടുത്തിട്ടുള്ളത്.
തിങ്കളാഴ്ച കാൺപൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥർ

കോത്താരിയ്ക്ക് പുറമേ ഭാര്യയേയും മകനെയും ചോദ്യം ചെയ്തിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. ബാങ്ക് ബറോഡയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതിയെ തുടർന്നാണ് നടപടികളെന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോത്താരി വായ്പയെടുത്തിട്ടുള്ള ബാങ്കുകളിലൊന്ന് മാത്രമാണ് ബാങ്ക് ഓഫ് ബറോഡ.

 അക്കൗണ്ടുകളിൽ പരിശോധന നടപടികളും

അക്കൗണ്ടുകളിൽ പരിശോധന നടപടികളും

റോട്ടോമാക്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ നേരത്തതെ ജനുവരിയിലും ആദായനികുതി പരിശോധിച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളാണ് പരിശോധിച്ചത്. റോട്ടോമാക് ഉടമ വിക്രം കോത്താരി 3.695 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസിൽ വിക്രം കോത്താരി അറസ്റ്റിലായതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കിയിട്ടുള്ളത്. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് കാൺപൂർ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ അന്വേഷണം നടത്തിവരുന്നത്. ഏഴ് ബാങ്കുകളിൽ നിന്നായി 3,695 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കോത്താരിയ്ക്കെതിരെ ഉയർന്നിട്ടുള്ള പരാതി.

കമ്പനിക്കെതിരെ കേസ്

കമ്പനിക്കെതിരെ കേസ്

റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയും ഡയറക്ടർ വിക്രം കോത്താരി, ഭാര്യ സാധന കോത്താരി, മകന്‍ രാഹുൽ കോത്താരി എന്നിവർക്കെതിരെയും സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമേ ചില ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെയും 3.695 കോടി രൂപയുടെ തട്ടിപ്പ് കേസിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. തുടർന്ന് തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്ഡും നടത്തിയിരുന്നു. ഇവർക്കെതിരെ എന്‍ഫോഴ്സ്മെന്റ് സാമ്പത്തിക തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീട്ടിലും സ്ഥാപനങ്ങളിലും പരക്കെ റെയ്ഡ്

വീട്ടിലും സ്ഥാപനങ്ങളിലും പരക്കെ റെയ്ഡ്

റോട്ടോമാക് ഉടമ വിക്രം കോത്താരിയ്ക്കെതിരെ തിങ്കളാഴ്ച കേസെടുത്ത സിബിഐ ഉത്തർപ്രദേശിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. സിബിഐ കേസെടുത്ത് മണിക്കൂറുകൾക്കകമാണ് സിബിഐ കോത്താരിയുടെ വീടും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തത്. ഇതിന് പിന്നാലെ കോത്താരിയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ‌തട്ടിപ്പ് നടത്തിയെന്ന് ആരോപണം കോത്താരി ആദ്യമേ തന്നെ തള്ളിക്കളഞ്ഞിരുന്നു. താന്‍ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു, എന്നാൽ തിരിച്ചടച്ചില്ലെന്നത് തെറ്റായ വിവരമാണെന്നും വിക്രം കോത്താരി അവകാശപ്പെടുന്നു. ഇതിനെല്ലാം ഒടുവിലാണ് ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ട് പരിശോധന ശക്തമാക്കിയത്.

 തട്ടിപ്പിന് ഇരയായത് അഞ്ച് ബാങ്കുകൾ

തട്ടിപ്പിന് ഇരയായത് അഞ്ച് ബാങ്കുകൾ


അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്ക് വിക്രം കോത്താരി 3,695 രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇവയ്ക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും കോത്താരിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട്. ആകെ 800 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് കോത്താരി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ യൂണിയൻ ബാങ്കിൽ നിന്ന് 485 കോടിയുടെ ലോണും, കൊൽക്കത്ത അലഹാബാദ് ബാങ്കിൽ നിന്ന് 352 കോടിയുടെ ലോണും കോത്താരി എടുത്തിരുന്നതായി പിടിഐ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

 കോടതി പ്രഖ്യാപനം

കോടതി പ്രഖ്യാപനം

നേരത്തെ ബാങ്ക് ഓഫ് ബറോഡയിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കുന്നതിൽ‍ വീഴ്ച വരുത്തിയതിനെ തുടർന്ന് നേരത്തെ 2016 ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി കോത്താരിയെ തട്ടിപ്പുകാരനായി പ്രഖ്യാപിച്ചിരുന്നു. ലോൺ തിരിച്ചടച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോത്താരിയുടേയും കുടുംബത്തിന്റേയും നിരവധി സ്വത്തുവകകൾ ബാങ്കുകൾ പിടിച്ചെടുത്ത് ലേലത്തിൽ‍ വയ്ക്കുകയും ചെയ്തിരുന്നു.

English summary
After the Central Bureau of investigation (CBI) and the Enforcement Directorate (ED), the Income Tax department has stepped up action against the Rotomac group and its promoters. attaching 11 bank accounts in connection with an alleged tax evasion probe against them, officials said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X