കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോട്ടോമാക് വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്റ്റില്‍‍, 3700 കോടിയുടെ തട്ടിപ്പ്

Google Oneindia Malayalam News

ദില്ലി: റോട്ടോമാക് കമ്പനി ഉടമയും വ്യവസായിയുമായ വിക്രം കോത്താരിയും മകനും അറസ്റ്റിൽ. 3700 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലാണ് വിക്രം കോത്താരിയും മകൻ‍ രാഹുല്‍ കോത്താരിയും അറസ്റ്റിലായിട്ടുള്ളത്. ബുധനാഴ്ച ചോദ്യം ചെയ്യുന്നതിനായി സിബിഐ ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്ക് വിക്രം കോത്താരി 3,700 രൂപ തിരിച്ചടയ്ക്കാനുണ്ട്.

ഇവയ്ക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും കോത്താരിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട്. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്നായി 3,700 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോത്താരിയ്ക്കെതിരെയുള്ള കേസ്. ബാങ്കുകളുടെ പരാതിയിൽ കേസെടുത്ത സിബിഐ ദിവസങ്ങൾക്ക് മുമ്പ് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

സിബിഐ കോത്താരിയ്ക്കെതിരെ കേസെടുത്ത് മണിക്കൂറുകൾക്കകമാണ് സിബിഐ ഉദ്യോഗസ്ഥർ കോത്താരിയുടെ വീടും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തത്. വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരത്തെ തന്നെ വിക്രം കോത്താരി തള്ളിക്കളഞ്ഞിരുന്നു. താന്‍ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നുവെങ്കിലും തിരിച്ചടച്ചുവെന്നാണ് സിബിഐ റെയ്ഡിനെ തുടർന്ന് കോത്താരി പ്രതികരിച്ചത്.

കാൺപൂരിലെ വസതിയിൽ റെയ്ഡ്

കാൺപൂരിലെ വസതിയിൽ റെയ്ഡ്

ഫെബ്രുവരി 19ന് പുലർച്ചെ കോത്താരിയുടെ കാൺപൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥർ കോത്താരിയ്ക്ക് പുറമേ ഭാര്യയേയും മകൻ രാഹുലിനേയും ചോദ്യം ചെയ്തിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. ബാങ്ക് ബറോഡയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതിയെ തുടർന്നാണ് നടപടികളെന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.

പൊതു മേഖഖലാ ബാങ്കുകളെ പറ്റിച്ചു

പൊതു മേഖഖലാ ബാങ്കുകളെ പറ്റിച്ചു

അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്ക് വിക്രം കോത്താരി 3,695 രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇവയ്ക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും കോത്താരിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട്.

 വീട്ടിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്

വീട്ടിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്


3700 കോടിയുടെ ബാങ്ക് വായ്പാ കേസിൽ വിക്രം കോത്താരിയുടെ ഉത്തർപ്രദേശിലെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ ഉദ്യോഗസ്ഥര്‍‍ തിങ്കളാഴ്ച പുലർച്ചെ തന്നെ റെയ്ഡ് നടത്തിയിരുന്നു. സിബിഐ കേസെടുത്ത് മണിക്കൂറുകൾക്കകമായിരുന്നു കോത്താരിയുടെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. പ‍ഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് കോത്താരിയുടെ സ്ഥാപനങ്ങളിലെ റെയ്ഡിലേക്കെത്തിച്ചത്. 11,300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദി കുടുംബത്തോടൊപ്പം രാജ്യം വിട്ടതിന് പിന്നാലെയാണ് പൊതുമേഖലാ ബാങ്കുകള്‍ ഇരയായിട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് സിബിഐ ഊർജ്ജിതമായി അന്വേഷിക്കുന്നത്.

 തട്ടിപ്പുകാരനെന്ന് അലഹബാദ് ഹൈക്കോടതി

തട്ടിപ്പുകാരനെന്ന് അലഹബാദ് ഹൈക്കോടതി

നേരത്തെ 2016 ഫെബ്രുവരിയൽ ലോണ്‍ തിരിച്ചടയ്ക്കാത്തതിനാൽ‍ കോത്താരിയെ അലഹബാദ് ഹൈക്കോടതി തട്ടിപ്പുകാരനായി പ്രഖ്യാപിച്ചിരുന്നു. ലോൺ തിരിച്ചടച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോത്താരിയുടേയും കുടുംബത്തിന്റേയും നിരവധി സ്വത്തുവകകൾ ബാങ്കുകൾ പിടിച്ചെടുത്ത് ലേലത്തിൽ‍ വച്ചിരുന്നു.

English summary
Industrialist Vikram Kothari, the promoter of Rotomac Pens, and his son Rahul Kothari, were arrested today in Rs. 3,700-crore loan default case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X