ട്രെയിനിന് പിറകെ ഓടി കുഞ്ഞിന് പാൽ എത്തിച്ചു, വീഡിയോ വൈറൽ, ഹീറോ ആയി ജവാൻ
ദില്ലി: അതീവ ദുരിതങ്ങളുടേതാണ് ഈ കൊവിഡ് ലോക്ക്ഡൗണ്‍ കാലമെങ്കിലും അതിനിടെയിലും ചിലര്‍ നന്മയുടെ വെളിച്ചം വിതറുന്നുണ്ട്. ഞൊടിയിടയ്ക്കുളളില്‍ രാജ്യത്തിന്റെ തന്നെ ഹീറോകളായി മാറുന്നുണ്ട്. ആര്‍പിഎഫ് ജവാനായ ഇന്ദര്‍ സിംഗ് യാദവിനെയാണ് രാജ്യം ഇന്ന് അഭിനന്ദിക്കുന്നത്. ശ്രമിക് ട്രെയിനില്‍ നാട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ പിഞ്ചുകുഞ്ഞിന് സാഹസികമായി പാല് എത്തിച്ച് നല്‍കിയാണ് ഇന്ദര്‍ സിംഗ് യാദവ് കയ്യടി നേടുന്നത്.
ഷാരിഫ് ഹാഷ്മി എന്ന യുവതിയുടെ നാല് മാസം മാത്രം പ്രായമുളള കുഞ്ഞിനാണ് ആര്‍പിഎഫ് ജവാന് രക്ഷകനായത്. ബെല്‍ഗാമില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ശ്രമിക് ട്രെയിനിലെ യാത്രക്കാരി ആയിരുന്നു ഷാരിഫ് ഹാഷ്മി. ഒപ്പം നാല് മാസം മാത്രം പ്രായമുളള കുഞ്ഞുമുണ്ട്.

ഷാരിഫിന്റെ പക്കല്‍ കുഞ്ഞിന് നല്‍കാനുളള പാലുണ്ടായിരുന്നില്ല. യാത്ര പുറപ്പെട്ട ബെല്‍ഗാം മുതല്‍ പാലിന് വേണ്ടി യുവതി ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. ഒടുവില്‍ ഭോപ്പാല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കരയുന്ന കുഞ്ഞിന് എവിടെ നിന്നെങ്കിലും കുറച്ച് പാല് സംഘടിപ്പിക്കാനാകുമോ എന്ന ശ്രമത്തിലായിരുന്നു ഷാരിഫ്. എന്നാല്‍ യാത്രക്കാര്‍ ആരും ട്രെയിനിന് പുറത്തേക്ക് ഇറങ്ങരുത് എന്നായിരുന്നു സ്റ്റേഷനിലെ അറിയിപ്പ്.
എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ച് നിന്ന ഷാരിഫ് മുന്നില്‍ കണ്ട ആര്‍പിഎഫ് ജവാനോട് കാര്യം പറഞ്ഞു. ഷാരിഫിന്റെ വിഷമം മനസ്സിലാക്കിയ ഇന്ദര്‍ സിംഗ് നേരെ പാല് ബൂത്തിലേക്ക് ഓടി. റെയില്‍വേ സ്റ്റേഷന് പുറത്തായിരുന്നു പാല് ബൂത്ത്. ഒരു കുപ്പിയില്‍ പാലുമായി ഇന്ദര്‍ സിംഗ് പ്ലാറ്റ്ഫോമിലേക്ക് എത്തുമ്പോഴേക്കും ട്രെയിന്‍ ചലിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഓടിയെത്തി യാദവ് പാല്‍ക്കുപ്പി ഷാരിഫിന് കൈമാറി. കയ്യില്‍ പാല്‍ക്കുപ്പിയും ഒരു കയ്യില്‍ റിവോള്‍വറും പിടിച്ച് ട്രെയിനിന് നേര്‍ക്ക് ഓടുന്ന ജവാന്റെ ദൃശ്യം സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജവാന് നന്ദി പറഞ്ഞുകൊണ്ട് ട്രെയിനില്‍ നിന്ന് ഷാരിഫും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജവാനെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്. വീഡിയോയും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications