കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേഭാരത് ഇടിച്ച കന്നുകാലികളുടെ ഉടമകള്‍ കുടുങ്ങും; കേസെടുത്ത് ആര്‍.പി.എഫ്

Google Oneindia Malayalam News

അഹമ്മദാബാദ്: വന്ദേഭാരത് ട്രെയിന്‍ കന്നുകാലികളെ ഇടിച്ചതിന് പിന്നാലെ കന്നുകാലി ഉടമകള്‍ക്ക് എതിരെ കേസെടുത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍ പി എഫ്). ഗുജറാത്തിലെ മുംബൈ - ഗാന്ധിനഗര്‍ വന്ദേ ഭാരത് എക്സ്പ്രസ് ആയിരുന്നു കഴിഞ്ഞ ദിവസം ഒരു കൂട്ടം കന്നുകാലികളെ ഇടിച്ചത്.

ഇതിന് പിന്നാലെ അപകടത്തില്‍പ്പെട്ട സെമി ഹൈസ്പീഡ് ട്രെയിനിന്റെ ഡ്രൈവര്‍ കോച്ചിന്റെ നോസ് കവറിന് തകരാര്‍ സംഭവിച്ചിരുന്നു. മുന്‍വശത്തെ ഫൈബര്‍ കവചം ആയിരുന്നു തകര്‍ന്നത്. ഇതിന് പിന്നാലെയാണ് കന്നുകാലികളുടെ ഉടമകള്‍ക്കെതിരെ ആര്‍ പി എഫ് കേസ് രജിസ്റ്റര്‍ ചെയ്തത്.

1

അതേസമയം കന്നുകാലികളുടെ ഉടമകളെ കണ്ടെത്താന്‍ ഇതുവരെ റെയില്‍വേ പൊലീസിന് കഴിഞ്ഞിട്ടില്ല. പോത്തുകളുടെ ഉടമകളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ആര്‍ പി എഫ് പറഞ്ഞു. പുതുതായി ആരംഭിച്ച മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ ഗുജറാത്തിലെ വത്വ, മണിനഗര്‍ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ച് വ്യാഴാഴ്ച രാവിലെ 11:18 ഓടെ ആണ് കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചത്.

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടിലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

2

കന്നുകാലികളെ അലക്ഷ്യമായും അശ്രദ്ധമായും റെയില്‍വെ ട്രാക്കിന് സമീപം നിര്‍ത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. 1989 ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 147 പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ശര്‍മ പി ടി ഐയോട് പറഞ്ഞു.

'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

3

അപകടത്തെ തുടര്‍ന്ന് നാല് കന്നുകാലികള്‍ ചത്തിരുന്നു. മുംബൈ സെന്‍ട്രല്‍ ഡിപ്പോയില്‍ അപകടത്തില്‍പ്പെട്ട വന്ദേഭാരത് ട്രെയിന്‍ 24 മണിക്കൂറിനുള്ളില്‍ നന്നാക്കി ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പശ്ചിമ റെയില്‍വേ സ്വീകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്

4

അപകടസമയത്ത് ട്രെയിന്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഓടിക്കൊണ്ടിരുന്നത് എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് വന്ദേ ഭാരത് 2.0 സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നത്.

English summary
RPF registered case against cattle owners after Vandebharat train hit cattle's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X