ശിവനെ ആദ്യപ്രവാചകനാക്കിയ, ഇല്ല്യാസിന്റെ തലവെട്ടാന്‍ ഫത്‌വ
ബാറിയേലി :ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ശിവന്‍ ഇസ്ലാമിന്റെ ആദ്യത്തെ പ്രവാചകനെന്ന് പറഞ്ഞ ജമിയത്ത് ഉലമ മുഫ്തി മുഹമ്മദ് ഇല്ല്യാസ്ഖസ്മിയുടെ തലയ്ക്ക്1.786 ലക്ഷം രൂപ വിലയിട്ടു. ബാറിയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഫൈനാന്‍ -ഇ-മദീന കൗണ്‍സിലാണ് മുഹമ്മദ് ഇല്ല്യാസ് ഖസ്മിയുടെ തലയെടുക്കുന്നയാള്‍ക്ക് 1.786 ലക്ഷം രൂപ പാരിതോഷികമായി നല്കുമെന്നു പറഞ്ഞിരിക്കുന്നത്.
എന്നാല്‍ പാരിതോഷികം മുസ്ലീമിനു മാത്രമേ നല്കുകയുള്ളു എന്നു ഒരു ഇസ്ലാമിക് വാള്‍ നല്കുമെന്നും സംഘടനയുടെ നേതാവ് മൊയ്തീന്‍ സിദ്ദിഖി നൂറി പറഞ്ഞു.

അയോധ്യയില്‍ നടത്തിയ പ്രസംഗത്തിലാണ് ശിവന്‍ പ്രവാചകനാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളുമാണെന്ന് മുഹമ്മദ് ഇല്യാസ് പറഞ്ഞത്.
സാനാതന്‍ ധര്‍മ്മം പിന്തുടരുന്നവരാണ് മുസ്ലിങ്ങള്‍. എല്ലാ മതങ്ങളും പറയുന്നത് ഒരേ സന്ദേശമാണ്. നമ്മളെല്ലാവരും ഇന്ത്യക്കാരാണ് സാഹദോര്യവും സ്‌നഹേവും, സമാധാനവുമാണ് നമ്മുടെ സന്ദേശം. ചൈനക്കാരെ ചൈനീസുകാര്‍ എന്ന് വിളിയ്ക്കുന്നു ജപ്പാനിലുള്ളവരെ ജാപ്പനീസുകാര്‍ എന്ന് വിളിയ്ക്കുന്നു അതിനാല്‍ തന്നെ ഹിന്ദുസ്ഥാനികളായ നമ്മള്‍ ഹിന്ദുക്കളാണ് എന്നതായിരുന്നു മുഫ്തിയുടെ വിവാദ പ്രസ്താവന












Click it and Unblock the Notifications