കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍!

Google Oneindia Malayalam News

ചെന്നൈ: ജയ ടിവിയിലും ജയിലിലടച്ച അണ്ണാ ഡിഎംകെ നേതാക്കളുടെ വീട്ടിലും നടത്തിയ റെയ്ഡുകളിലായി പിടിച്ചെടുത്ത അനധികൃത സ്വത്തിന്‍റെ കണക്ക് വെളിപ്പെടുത്തി ആദായനികുതി വകുപ്പ്. വികെ ശശികലയുടെ വീടിന് പുറമേ സഹോദര്‍ വികെ ദിവാകരന്‍റെ വീട്ടിലുമായി നടന്ന റെയ്ഡിലായി 1,430 കോടിയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് കോടി പണമായും അ‍ഞ്ച് കോടി സ്വര്‍ണ്ണം, വജ്രാഭരണങ്ങളുമായാണ് കണ്ടെടുത്തിട്ടുള്ളത്. കഴിഞ്ഞ അ‍ഞ്ച് ദിവസത്തിനിടെ നടന്ന റെയ്ഡിലായി 1,430 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെടുത്തുവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ദിക് പ്രവചിച്ചത് സംഭവിച്ചു: ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയം! ട്വിറ്ററില്‍ പ്രതിരോധം!!ഹര്‍ദിക് പ്രവചിച്ചത് സംഭവിച്ചു: ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയം! ട്വിറ്ററില്‍ പ്രതിരോധം!!

 ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍ ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ പേരിലുള്ള നിരവധി ഷെല്‍ കമ്പനികളും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ആദായനികുതി വകുപ്പ് തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി, ദില്ലി എന്നിവിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ജയ ടിവിയുടെ നടത്തിപ്പ് ചുമതലയുള്ള ശശികലയുടെ കുടുംബാംഗങ്ങള്‍, ഇവര്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒമ്പത് കമ്പനികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു നീക്കം.

 1,430 കോടി കണ്ടെടുത്തു

1,430 കോടി കണ്ടെടുത്തു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലയുടേയും ശശികലയുടെ ബന്ധുക്കളിലെ വീട്ടിലുമായി നിരവധി സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റെയ്ഡ് നടത്തിയത്. 1,430 കോടിയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് കോടി പണമായും അ‍ഞ്ച്

കോടി സ്വര്‍ണ്ണം, വജ്രാഭരണങ്ങളുമായാണ് കണ്ടെടുത്തിട്ടുള്ളത്. കഴിഞ്ഞ അ‍ഞ്ച് ദിവസത്തിനിടെ നടന്ന റെയ്ഡിലായി 1,430 കോടിയുടെ

കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെടുത്തുവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളുടെ രേഖകളും ഉദ്യോസ്ഥര്‍ക്ക് അ‍ഞ്ച് ദിവസത്തെ റെയഡിനിടെ ലഭിച്ചിരുന്നു.

 ഓപ്പറേഷന്‍ ക്ലീന്‍ മണിയില്‍ കുടുങ്ങി

ഓപ്പറേഷന്‍ ക്ലീന്‍ മണിയില്‍ കുടുങ്ങി

ആദായനികുതി വകുപ്പിന്‍റെ ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന പദ്ധതിയുടെ ഭാഗമായാണ് ജയ ടിവി ആസ്ഥാനത്തും ശശികലയുടെയും ബന്ധുക്കളുടേയും വീട്ടിലും ഓഫീസിലുമുള്‍പ്പെടെയുള്ള 187 ഓളം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ജയ ടിവിയുടെ തലപ്പത്തെത്തിയ ശശികലയുടെ മരുമന്‍ വിവേക് ജയരാമന്‍റെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. ശശികലയുടെ വീടിന് പുറമേ ഭര്‍ത്താവ് നടരാജന്‍രെ തഞ്ചാവൂരിലെ വസതി, അനന്തിരവള്‍ കൃഷ്ണപ്രിയയുടെ വീട്, ശശികലയുടെ സഹോദരന്‍ വികെ ദിവാകരന്‍റെ വീട്ടിലും അഞ്ച് ദിവസത്തിനിടെ റെയ്ഡ് നടത്തിയിരുന്നു.

 വനിതാ കോളേജ് ഗോഡൗണ്‍

വനിതാ കോളേജ് ഗോഡൗണ്‍


ശശികലയുടെ സഹോദരന്‍ വികെ ദിവാകരന്‍റെ ഉടമസ്ഥതയിലുള്ള കോളേജില്‍ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വിസ് വാച്ചുകള്‍, വജ്രം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. മന്നാര്‍ഗുഡിയിലെ വനിതാകോളേജിലെ അടച്ചിട്ട മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും.

 റെയ്‍ഡിന് പിന്നില്‍

റെയ്‍ഡിന് പിന്നില്‍

ഷെല്‍ കമ്പനികളുണ്ടെന്നും നികുതി വെട്ടിച്ച് സമ്പാദിച്ചിട്ടുുമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് നവംബര്‍ 10 മുതല്‍ റെയ്ഡ് ആരംഭിച്ചത്. വ്യാപകമായി പണമിടപാടുകളും നടക്കുന്നുണ്ടെന്നത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിന്‍റെ ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 കേന്ദ്രത്തിനെതിരെ ദിനകരന്‍

കേന്ദ്രത്തിനെതിരെ ദിനകരന്‍

അണ്ണാഡിഎംകെ നേതാക്കളുടേയും പാര്‍ട്ടി ചാനലിന്‍റെ ആസ്ഥാനത്തും നടന്ന റെയ്ഡിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഗുഡാലോചന ഉണ്ടെന്ന് ആരോപിച്ച് ശശികലയുടെ മരുകന്‍ ടിടിവി ദിനകരന്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ വെച്ച് മുതിര്‍ന്ന ഡിഎംകെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യാപക റെയ്ഡ് നടക്കുന്നത്. തന്നെയും ശശികലയെയും രാഷ്ട്രീയത്തില്‍ നിന്ന് പുറത്തു ചാടിക്കാനുള്ള നീക്കങ്ങളുുടെ ഭാഗമാണ് ഇതെന്നും ടിടിവി അവകാശപ്പെടുന്നു.

 ചിന്നമ്മ... തോഴി... ജയില്‍ വാസം

ചിന്നമ്മ... തോഴി... ജയില്‍ വാസം


അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശിലകല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. നാല് വര്‍ഷം തടവും 10 കോടി പിഴയുമാണ് ശശികലയ്ക്ക് വിധിച്ച ശിക്ഷ. രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണുന്നതിനായി അ‍ഞ്ച് ദിവസത്തെ എമര്‍ജന്‍സി പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ അവസാനിച്ച് ശശികല ജയിലിലേയ്ക്ക് മടങ്ങിപ്പോയതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

English summary
Income Tax officials say they have found Rs. 1,430 crore in undeclared income in raids on Jaya TV and family members of jailed AIADMK party leader VK Sasikala including brother VK Divakaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X