കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചില്ലറ കളിയല്ല'; മോദിയ്ക്ക് എസ്പിജി സുരക്ഷ ഒരുക്കാന്‍ ഒരു ദിവസം വേണ്ടത് 1.62 കോടി

Google Oneindia Malayalam News

Recommended Video

cmsvideo
Rs 1.62 crore a day: Cost of PM Modi's SPG security cover | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മാത്രമാണ് നിലവില്‍ എസ്പിജി സുരക്ഷ ലഭിക്കുന്നതെന്ന് കേന്ദ്രം. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്‍റില്‍ അറിയിച്ചത്. പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ ഒരാള്‍ക്ക് മാത്രമാണ് എസ്പിജി സുരക്ഷ നിലവില്‍ നല്‍കുന്നതെന്നും 56 പ്രധാനപ്പെട്ട വ്യക്തികള്‍ക്ക് സിആര്‍പിഎഫിന്‍റെ സുരക്ഷ നല്‍കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

'കുറച്ച് ബിരിയാണി എടുക്കട്ടെ'; 'ആപ്' ജയിച്ചു, ദില്ലിയില്‍ ബിരിയാണി വില്‍പ്പന പൊടിപൊടിച്ചു'കുറച്ച് ബിരിയാണി എടുക്കട്ടെ'; 'ആപ്' ജയിച്ചു, ദില്ലിയില്‍ ബിരിയാണി വില്‍പ്പന പൊടിപൊടിച്ചു

എസ്പിജി സുരക്ഷ ഭേദഗതി നിയമം അനുസരിച്ച് പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്പിജി സുരക്ഷ നൽകുന്നത്.

 പാര്‍ലമെന്‍റില്‍ ചോദ്യം

പാര്‍ലമെന്‍റില്‍ ചോദ്യം

സെന്‍ട്രെല്‍ റിസര്‍വ്വ് പോലീസ് ഫോഴ്സിന്‍റേയും എസ്പിജിയുടേയും സുരക്ഷ എത്ര പേര്‍ക്ക് ലഭിക്കുന്നുവെന്ന ഡിഎംകെ എംപി ദയാനിധിമാരന്‍റെ ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി പാര്‍ലമെന്‍റില്‍ ഇക്കാര്യം പറഞ്ഞത്. ഇതിലാണ് രാജ്യത്ത് ഒരാള്‍ക്ക് മാത്രമാണ് നിലവില്‍ എസ്പിജി സുരക്ഷ നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

 വെളിപ്പെടുത്തില്ല

വെളിപ്പെടുത്തില്ല

അതേസമയം സിആര്‍പിഎഫ് സുരക്ഷ ഏതൊക്കെ വിഐപികള്‍ക്ക് നല്‍കുന്നുണ്ടെന്ന കാര്യം ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

 600 കോടി

600 കോടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്പിജി സുരക്ഷയ്ക്ക് ഇത്തവണത്തെ ബജറ്റില്‍ ഭീമമായ തുക നീക്കിവെച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. 600 കോടി രൂപയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ മോദിയുടെ സുരക്ഷയ്ക്കായി നീക്കിവെച്ചത്.

 സാമ്പത്തിക പ്രതിസന്ധിക്കിടെ

സാമ്പത്തിക പ്രതിസന്ധിക്കിടെ

കഴിഞ്ഞ തവണത്തെ തുകയെക്കാള്‍ 60 കോടിയാണ് അധികമായി അനുവദിച്ചത്. കഴിഞ്ഞ തവണ ഇത് 540 കോടിയായിരുന്നു.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്രയും ഭീമമായ തുക ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

 പ്രതിദിനം 1.62 കോടി

പ്രതിദിനം 1.62 കോടി

കണക്ക് പ്രകാരം എസ്പിജി സുരക്ഷയ്ക്കായി പ്രതിദിനം 1.62 കോടി രൂപയാണ് ചെലവ്.അതേസമയം കേന്ദ്ര സുരക്ഷാ ഏജൻസിയുടെ ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകുന്നത്. ഇത് ആനുകാലിക അവലോകനത്തിന് വിധേയമാണെന്നും മന്ത്രി ജി കൃഷ്ണ റെഡ്ഡി പറഞ്ഞു.

 പരിഷ്കരിച്ചത്

പരിഷ്കരിച്ചത്

അത്തരം അവലോകനത്തെ അടിസ്ഥാനമാക്കി, സുരക്ഷാ കവർ തുടരുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യുമെന്നും റെഡ്ഡി പാര്‍ലമെന്‍റില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് എസ്പിജി നിയമം പരിഷ്കരിച്ചത്. ഇത് പ്രകാരം പ്രധാനമന്ത്രിയെ കൂടാതെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും അവര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞ് അഞ്ച് വര്‍ഷ കാലത്തെ കാലയളവില്‍ സുരക്ഷ നല്‍കും.

 ഗാന്ധി കുടുംബത്തിന്

ഗാന്ധി കുടുംബത്തിന്

ഇക്കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. നിലവില്‍ ഇവര്‍ക്ക് സിആര്‍പിഎഫ് നല്‍കുന്ന സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്.

സുരക്ഷ പിൻവലിച്ചിരുന്നു

സുരക്ഷ പിൻവലിച്ചിരുന്നു

കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് നൽകി വന്നിരുന്ന എസ്പിജി സുരക്ഷയും പിൻവലിച്ചിരുന്നു.1984 ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷ ഒരുക്കാന്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) രൂപീകരിച്ചത്.

വീഴ്ച വരുത്തുന്നു

വീഴ്ച വരുത്തുന്നു

ഗാന്ധി കുടുംബം നിരന്തരം സുരക്ഷാ വീഴ്ചകള്‍ വരുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്പിജി സുരക്ഷ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. വിവിഐപികൾക്ക് സുരക്ഷ ഒരുക്കാൻ വിദേശത്തുനിന്നുൾപ്പെടെ പരിശീലനം നേടിയ വിദഗ്ധ സേനയാണ് എസ്പിജി.

English summary
Rs 1.62 crore a day: Cost of PM Modi's SPG security cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X