കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ സാമ്പത്തിക അക്കൗണ്ടിൽ നിന്ന് കാണാതായത് 1.7 ലക്ഷം കോടി രൂപ; ഉയരുന്നത് നിരവധി ചോദ്യങ്ങൾ, കാണാതായതിന് പിന്നിലെ രഹസ്യം ഇതാണ്...

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷവും ഇന്ത്യയുടെ സാമ്പത്തിക അക്കൗണ്ടില്‍ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ വ്യത്യാസത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയിയാണ് ഈ അപാകത ആദ്യമായി കണ്ടെത്തിയത്.

<strong>കർണാടകം കോൺഗ്രസ് ചോദിച്ച് വാങ്ങിയ പണി, രാഹുൽ ഗാന്ധി അമിത് ഷായെ കണ്ട് പഠിക്കണം!</strong>കർണാടകം കോൺഗ്രസ് ചോദിച്ച് വാങ്ങിയ പണി, രാഹുൽ ഗാന്ധി അമിത് ഷായെ കണ്ട് പഠിക്കണം!

2018-19 വര്‍ഷത്തെ വരുമാന കണക്കെടുത്ത് അദ്ദേഹം സാമ്പത്തിക സര്‍വേയെ കുറിച്ചും ബജറ്റിനെ കുറിച്ചും പഠനം നടത്തിയതായി ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ സമ്പാദിച്ചതിന്റെ ഒരു ശതമാനം കുറവാണ് ബജറ്റില്‍ സൂചിപ്പിച്ചതെന്ന് അദ്ദേഹം കണ്ടെത്തി. ആ ഒരു ശതമാനം പോയിന്റ് ഏകദേശം Rs. 1.7 ലക്ഷം കോടി രൂപയാണ് വരുമാനത്തില്‍ വന്‍ കുറവായിരിക്കുന്നത്.

B udget

സര്‍ക്കാര്‍ എത്രമാത്രം സമ്പാദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിന്റെ ഒരു പ്രൊജക്ഷനായ റിവൈസ്ഡ് എസ്റ്റിമേറ്റ്‌സ് (RE) ഉപയോഗിച്ചാണ് ബജറ്റ് തയ്യാറാക്കുന്നത്. അതേസമയം സാമ്പത്തിക സര്‍വേയില്‍ സര്‍ക്കാര്‍ അക്കൗണ്ടുകള്‍ പരിഷ്‌കരിച്ചതും കൂടുതല്‍ കൃത്യവുമായ എസ്റ്റിമേറ്റ് പ്രൊവിഷണല്‍ റിയല്‍സ് (പിഎ) എന്നറിയപ്പെടുന്നു.

ബജറ്റില്‍ ഉപയോഗിച്ച പുതുക്കിയ എസ്റ്റിമേറ്റ് വരുമാനം Rs. 2018-19ല്‍ 17.3 ലക്ഷം കോടി രൂപയും സാമ്പത്തിക സര്‍വേയിലെ അപ്ഡേറ്റ് ചെയ്ത താല്‍ക്കാലിക അക്കൗണ്ട് പ്രകാരം 15.6 ലക്ഷം കോടി രൂപയുമാണ് കാണിക്കുന്നത്. അതായത് 1.7 ലക്ഷം കോടിയുടെ കുറവ്. ശതമാനത്തില്‍ (മൊത്തം വരുമാനം ജിഡിപിയുടെ ശതമാനമായി), ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് ഈ കണക്ക് 9.2 ശതമാനമായി കണക്കാക്കുമ്പോള്‍ സാമ്പത്തിക സര്‍വേയിലെ അപ്ഡേറ്റ് ചെയ്ത സംഖ്യ ഇത് മൊത്തം ശതമാനം പോയിന്റ് 8.2 ശതമാനമായി കാണിക്കുന്നു.

ഈ പൊരുത്തക്കേട് ബജറ്റില്‍ കാണിച്ച സര്‍ക്കാര്‍ ചെലവിലും പ്രതിഫലിക്കുന്നു. 2018-19ല്‍ 24.6 ലക്ഷം കോടി രൂപയും സാമ്പത്തിക സര്‍വേയിലെ കൂടുതല്‍ കൃത്യമായ കണക്കുകള്‍ കാണിക്കുന്നത് സര്‍ക്കാര്‍ ചെലവഴിച്ചത് ഏകദേശം 23.1 കോടി രൂപയാണ്. അതായത് ഏകദേശം Rs. 1.5 ലക്ഷം കോടിയുടെ കുറവ്.

നികുതി വരുമാനത്തില്‍ വന്ന കുറവാണ് ഇതിന് കാരണം. ബജറ്റ് അനുസരിച്ച് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നികുതിയില്‍ നിന്ന് ഏകദേശം 14.8 ലക്ഷം കോടി രൂപ വരുമാനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ലഭിച്ചത് 13.2 ലക്ഷം കോടി രൂപ മാത്രമാണെന്ന് സാമ്പത്തിക സര്‍വേയുടെ പരിഷ്‌കരിച്ച കണക്കുകള്‍ പറയുന്നു. . ഇക്കാര്യം അന്വേഷിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് അയച്ച ചോദ്യത്തിന് ഇതു വരെ മറുപടി ലഭിച്ചിട്ടില്ല.

''ഇത് വളരെയധികം ആശങ്കാജനകമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാനും ഇന്ത്യയുടെ ആദ്യത്തെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രണബ് സെന്‍ പറയുന്നു. ' സാമ്പത്തിക സര്‍വേയിലെ കണക്കുകള്‍ യഥാര്‍ത്ഥ കണക്കുകളുമായി വളരെ അടുത്താണ്. ബജറ്റിലെ കണക്കുകള്‍ വളരെ ഉയര്‍ന്നതാണ്. ധനക്കമ്മി ലക്ഷ്യം കൈവരിക്കേണ്ടതുണ്ടെങ്കില്‍ ഇത് പ്രശ്‌നമുണ്ടാക്കും. ബജറ്റില്‍ എവിടെയെങ്കിലും നാടകീയമായ വെട്ടിക്കുറവ് വരുത്താന്‍ പോകുന്നു, ഇത് ശരിക്കും മന്ത്രാലയത്തിന്റെ പദ്ധതികളില്‍ അയവ് വരുത്തും. അദ്ദേഹം പറഞ്ഞു.

''ഇപ്പോഴത്തെ യഥാര്‍ത്ഥ കണക്കുകള്‍ ശരിയാണെങ്കില്‍, ഒരു പുതിയ ബജറ്റ് അവതരിപ്പിക്കുക മാത്രമാണ് ഏക പരിഹാരം'', ജെഎന്‍യുയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗ് സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ ജയതി ഘോഷും പറയുന്നു.

English summary
Rs 1.7 lakh crore missing from India's financial account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X