കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: കൊല്ലപ്പെട്ട പോലീസുകാരന് 1 കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജരിവാള്‍ സര്‍ക്കാര്‍!!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റിട്ടാണെന്നാണ് ജിടിബി ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആറ് പേരുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തി കുടുംബത്തിന് വിട്ട് നല്‍കിയിട്ടുണ്ട്.

അതിനിടെ കലാപത്തിനിടെ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍. ഇന്ന് നിയമസഭയിലാണ് കെജരിവാള്‍ ധനസഹായം പ്രഖ്യാപിച്ചത്.വിശദാംശങ്ങളിലേക്ക്

കൊല്ലപ്പെട്ടത് വെടിയേറ്റ്

കൊല്ലപ്പെട്ടത് വെടിയേറ്റ്

തിങ്കഴാഴ്ചയാണ് വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത്. കലാപത്തിനിടെ കല്ലേറില്‍ പരിക്കേറ്റാണ് രത്തന്‍ ലാല്‍ മരിച്ചതെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെടിയേറ്റാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

ദില്‍ഷദ് ഗാര്‍ഡനിലെ ഗുരു തെഗ് ബഹദൂര്‍ ആശുപത്രിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇടതുതോളിലേറ്റ വെടിയാണ് രത്തന്‍ലാലിന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതു തോളിലേറ്റ വെടിയുണ്ട വലതു തോളിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആവശ്യവുമായി കുടുംബം

ആവശ്യവുമായി കുടുംബം

പോസ്റ്റുമാര്‍ട്ടത്തിന് ശേഷം രത്തന്‍ ലാലിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കിയെങ്കിലും ചില ഉറപ്പുനല്‍കാതെ ശവസംസ്കാരം നടത്തില്ലെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. കുടുംബത്തിലെ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി, മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ എന്നിവ നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

രക്തസാക്ഷി പദവി

രക്തസാക്ഷി പദവി

മാത്രമല്ല രത്തന്‍ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ സ്വദേശമായ രാജസ്ഥാനിലെ സാദിന്‍സറില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ആള്‍ക്കൂട്ടം റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ധനസഹായം പ്രഖ്യാപിച്ചു

ധനസഹായം പ്രഖ്യാപിച്ചു

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദില്ലി സര്‍ക്കാര്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ധനസഹായം. മാത്രമല്ല കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കുട്ടനാട്;കോണ്‍ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ്

വീണ്ടും കപില്‍ മിശ്ര; ഐബി ഉദ്യോഗസ്ഥനെ കൊലപാതകത്തിന് പിന്നില്‍ എഎപി നേതാവെന്ന് ആരോപണം

ദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കും

English summary
Rs 1 cr compensation for head constable who died in Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X