കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1 കോടിയുടെ സഹായധനം

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികള്‍ക്കോ ജീവന്‍ നഷ്ടമായാല്‍ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെ തന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ചവരെ പരിചരിക്കുന്നത്. സ്വന്തം ജീവന്‍ പോലും പണയംവച്ചാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ഓരോ പരൗന്മാരും ഇവരോട് കടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യം എന്ന വേര്‍തിരിവ് ഇല്ലാതെയാണ് സഹായം നല്‍കുകയെന്ന് കേജ്രിവാള്‍ വ്യക്തമാക്കി.

delhi

അതേസമയം, നേരത്തെ സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം കേജ്രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന സൈനികരുടെ കുംബത്തിന് ദില്ലി സര്‍ക്കാര്‍ ഒരു കോടി രൂപയായിരുന്നു നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകരും സൈനികര്‍ക്ക് തുല്യമായതുകൊണ്ടാണ് ഇതേ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ സ്വകാര്യ സ്ഥാപനമെന്ന വേര്‍തിരിവ് കാണിക്കുകയില്ലെന്നും അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമായി കേജ്രിവാള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ കൂടിക്കാഴ്ചയും നടത്തി. അവരുടെ ധൈര്യത്തെയും ആത്മസമര്‍പ്പണത്തെയും സല്യൂട്ട് ചെയ്യുന്നെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും കൂടെയുണ്ടാകുമെന്നും കേജ്രിവാള്‍ അറിയിച്ചു.

അതേസമയം, ദില്ലിയില്‍ ഇതുരെ 120 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 24 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട പത്ത് ഹോട്ട് സ്പോട്ടുകളില്‍ രണ്ട് സ്ഥലങ്ങള്‍ ദില്ലിയിലാണ്. നിസാദമുദ്ദീനും ദില്‍ഷാന്‍ ഗാര്‍ഡനുമാണത്.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പരിശോധനയ്ക്ക് വിധേയമായ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ മരിച്ച ആറ് പേരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്തവരെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും തിരയുകയാണ്. പള്ളി അടച്ചുപൂട്ടുകയും മേഖലയില്‍ പരിശോധന ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.

ഇതിനിടെ ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടു. ഡോക്ടര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവായതോടെ ആശുപത്രിയും ലാബ്, എന്നിവ അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് അടച്ചിട്ടത്. ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ദില്ലി.ആശുപത്രിയില്‍ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

യുകെയില്‍ നിന്നും നാട്ടിലെത്തിയ ബന്ധുക്കളില്‍ നിന്നാണ് ഡോക്ടര്‍ക്ക് കൊറോണ ബാധിച്ചതെന്നാണ് കരുതുന്നത്. ഡോക്ടറുടെ സഹോദരന്‍, സഹോദര ഭാര്യ, എന്നിവരാണ് യുകെയില്‍ നിന്നെത്തിയത്. ഇവരില്‍ നിന്നാകാം ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നതെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ അറിയിച്ചു.

English summary
Rs 1 Crore For Health Workers In Case Of Loss Of Life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X