നോട്ട് നിരോധനം: പിടിച്ചെടുത്തത് നൂറ് കോടി പുതിയ നോട്ടുകള്‍, ഈ നോട്ടുകള്‍ക്ക് എന്ത് സംഭവിക്കും
നോട്ട് പ്രതിസന്ധിയ്ക്ക് അയവ് വരുത്തുവാന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദേശം
ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പിടിച്ചെടുത്തത് നൂറ് കോടി പുതിയ നോട്ടുകളെന്ന് വെളിപ്പെടുത്തല്‍. പിടിച്ചെടുത്ത നോട്ടുകള്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതിന് പകരം നോട്ട് പ്രതിസന്ധിയ്ക്ക് അയവ് വരുത്തുവാന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദേശം.
റെയ്ഡില്‍ പിടിച്ചെടുത്ത പുതിയ നോട്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓരോ നഗരങ്ങളിലായി ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ സോണല്‍ യൂണിറ്റുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ നോട്ടുകള്‍ വിനിമയം ചെയ്യുന്നതിനാണ് ഈ നീക്കം.

പിടിച്ചെടുത്ത നോട്ടുകള്‍
റെയ്ഡ് വഴി പിടിച്ചെടുത്ത പുതിയ നോട്ടുകള്‍ സ്‌ട്രോംഗ് റൂമില്‍ വയ്ക്കുന്നതിന് പകരം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കര്‍ണാല്‍ സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പണം ക്രയവിക്രയത്തില്‍ വരണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്തി.

ആദായ നികുതി വകുപ്പ് എന്തുചെയ്യും
ആദായനികുതി വകുപ്പ് പിടിച്ചെടുത്ത പുതിയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ തെളിവുകളല്ല
നേരത്തെ ഇത്തരത്തില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുന്ന പണവും മറ്റ് തൊണ്ടി മുതലുകള്‍ക്കൊപ്പം തെളിവായി സൂക്ഷിക്കുകായിരുന്നു പതിവ്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയാണ് കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്.

കള്ളപ്പണത്തിന് പിടിവീണു
നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റൈ ഭാഗങ്ങളില്‍ നിന്നായി നൂറ് കോടി രൂപയുടെ പുതിയ നോട്ടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്.

2000 മാത്രം
തിങ്കളാഴ്ച രാവിലെ പഞ്ചാബിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് 47 ലക്ഷം രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്. പുതിയ 2000 രൂപ നോട്ടുകളായിരുന്നു പിടിച്ചെടുത്തത്.












Click it and Unblock the Notifications