കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരു പറഞ്ഞു പണി തീര്‍ന്നെന്ന്, 1000 തിരിച്ചുവരും, പുതിയ മുഖവുമായി

1000 രൂപ നോട്ടുകള്‍ പുതിയ രൂപത്തില്‍ പുറത്തിുറക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരിക്കുകയാണ്. വളരെപ്പെട്ടെന്നു തന്നെ ഇവ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ 500 പുതിയ രൂപത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പായിരിന്നു. എന്നാല്‍ 1000 രൂപ നോട്ടുകള്‍ ഇനി ഇല്ലെന്നും പകരമാണ് 2000 രൂപ നോട്ടുകള്‍ ഇറക്കുന്നതെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി കേന്ദ്ര ധനമന്ത്രാലയം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

1000 രൂപ നോട്ടുകള്‍ പുതിയ രൂപത്തില്‍ പുറത്തിറക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരിക്കുകയാണ്. വളരെപ്പെട്ടെന്നു തന്നെ ഇവ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായി തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിക്കുകയായിരുന്നു.

ആശങ്കകള്‍ വേണ്ട

ആശങ്കകള്‍ വേണ്ട

500 രൂപ പുതിയ രൂപത്തില്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് 1000 രൂപ ഇറക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ സുരക്ഷക്രമീകരണങ്ങളോടെ പുതിയ രൂപത്തിലും നിറത്തിലുമുള്ള 1000 രൂപ നോട്ടുകളായിരിക്കും പുറത്തിറക്കുകയെന്ന് ധനമന്ത്രാലയം അറിയിക്കുന്നു.

 1000 ഇല്ല

1000 ഇല്ല

നോട്ട് നിരോധനത്തിന്റെ അണിയറ നീക്കങ്ങള്‍ വളരെ മുമ്പ് തന്നെ നടന്നിരുന്നു. ഒറ്റ രാത്രി കൊണ്ടെടുത്ത തീരുമാനമായിരുന്നില്ല ഇത്. അതുകൊണ്ട് തന്നെ പുതിയ 500, 2000 രൂപ തയ്യാറാക്കിയിരുന്നു. എന്നാല്‍ 1000 രൂപയുടെ കാര്യത്തില്‍ ഇപ്പോഴാണ് തീരുമാനമായത്.

സുരക്ഷ ശക്തമാക്കും

സുരക്ഷ ശക്തമാക്കും

500, 1000 രൂപ നോട്ടുകള്‍ക്ക് പുറമെ മറ്റ് നോട്ടുകള്‍ക്കും വരും കാലത്ത് രൂപമാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍. ശക്തമായ സുരക്ഷ ക്രമീകരണങ്ങളോ
ടെയായിരിക്കും മറ്റ് നോട്ടുകള്‍ ഇനി പുറത്തിറങ്ങുക.

 സാമ്പത്തിക ഭദ്രത ഉറപ്പ്

സാമ്പത്തിക ഭദ്രത ഉറപ്പ്

രാജ്യത്ത് കള്ളപ്പണവും കള്ള നോട്ടും വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സര്‍ക്കാരിന് നേരത്തെ തന്നെ നല്‍കിയിരുന്നു. 1000, 500 രൂപ നോട്ടുകളുടെ രൂപത്തിലാണ് കൂടുതല്‍ കള്ള നോട്ട് ഇറങ്ങുന്നത്. പാകിസ്ഥാനാണ് രാജ്യത്തേക്ക് കള്ള നോട്ട് വ്യാപിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്.

 കഴിഞ്ഞ നാലുമാസമായി അച്ചടി

കഴിഞ്ഞ നാലുമാസമായി അച്ചടി

മൈസൂരിലെ റിസര്‍വ് ബാങ്കിന്റെ പ്രസിലാണ് പുതിയ നോട്ടുകള്‍ അച്ചടിച്ചിരിക്കുന്നത്. അച്ചടിക്കായി ഉപയോഗിച്ച മഷിയും പേപ്പറും ഇവിടെത്തന്നെ നിര്‍മിച്ചവയാണ്. 2500 ദശ ലക്ഷത്തിലധികം നോട്ടുകളാണ് ഇതുവരെ നിര്‍മ്മിച്ചത്. എന്നാല്‍ പഴയനോട്ടുകള്‍ എത്തുന്ന മുറയ്ക്കായിരിക്കും പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്.

English summary
The Rs. 1,000 note - banned at midnight on Tuesday - will make a comeback.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X