Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ചില്ലറ കിട്ടുന്നില്ലെന്ന പരാതി വേണ്ട; ഫെബ്രുവരി അവസാനത്തോടെ 1000 രൂപയും എത്തും

ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ.

കൊച്ചി: രണ്ടായിരം രൂപ കിട്ടിയാല്‍ ചില്ലറയാക്കാന്‍ പരക്കം പായണം എന്ന പരാതി ഇനി വേണ്ട. ബാങ്കുകളില്‍ ആയിരം രൂപയുടെ നോട്ടുകളും എത്തും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമെന്നും അപ്പോഴേക്കും 1000 രൂപ നോട്ടുകള്‍ എല്ലാ കറന്‍സി ചെസ്റ്റുകളിലും എത്തിക്കുമെന്നാണ് സൂചന.

ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍ നിന്ന് 1000 രൂപയുടെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കും.

പ്രസ്

പ്രസ്

മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍ നിന്ന് 1000 രൂപയുടെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചെന്നാണ് സൂചന.

 സാധ്യത

സാധ്യത

ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നയന്ത്രണങ്ങളെല്ലാം പിന്‍വലിക്കാനും സാധ്യതയുണ്ട്.

 എടിഎം

എടിഎം

എടിഎമ്മുകളില്‍നിന്ന് ഒറ്റയടിക്കു പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉടന്‍തന്നെ 24,000 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

 എടിഎം

എടിഎം

എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നത് ഇപ്പോള്‍ ഏറെക്കുറെ സാധാരണനിലയിലായിട്ടുണ്ട്.

 എടിഎമ്മില്‍ നിറക്കാന്‍ സാധിക്കുന്നു

എടിഎമ്മില്‍ നിറക്കാന്‍ സാധിക്കുന്നു

നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിലായി പ്രതിദിനം നിറച്ചിരനിറച്ചിരുന്നത് 13,000 കോടി രൂപയുടെ നോട്ടുകളാണ്. ഇപ്പോള്‍ ദിവസം 12,000 കോടി രൂപ നിറയ്ക്കാന്‍ കഴിയുന്നുണ്ട്.

പിന്‍വലിച്ചത് 2000 നവംബറില്‍ ഇറങ്ങിയ നോട്ട്

പിന്‍വലിച്ചത് 2000 നവംബറില്‍ ഇറങ്ങിയ നോട്ട്

ആയിരം രൂപ നോട്ടിന്റെ നാലാം വരവായിരിക്കും ഇത്തവണത്തേത്. 1938ല്‍ ബ്രിട്ടിഷ് ഭരണകാലത്തായിരുന്നു ആദ്യ വരവ്. അത് 1946ല്‍ പിന്‍വലിക്കപ്പെട്ടു. 1954ല്‍ വീണ്ടും 1000 രൂപ നോട്ട് പുറത്തിറക്കി. 1978 ല്‍ അതും പിന്‍വലിക്കപ്പെട്ടു. 2000 നവംബറില്‍ മൂന്നാം തവണ അവതരിച്ച ആയിരത്തിന്റെ നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബറില്‍ റദ്ദാക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+