കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 രൂപയും ഇഷ്ടികയും തരൂ: തിരഞ്ഞെടുപ്പ് റാലിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് യോഗിയുടെ ആഹ്വാനം

Google Oneindia Malayalam News

ലഖ്നൊ: ജാര്‍ഖണ്ഡ് തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേറിട്ട ആവശ്യവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മാണത്തിനായി ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഓരോ ഇഷ്ടികയും നല്‍കാനാണ് ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡിലെ ബഗോദറിലെ തിര‍ഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായ സുപ്രീം കോടതി വിധി പുറത്തുവന്ന് ഒരു മാസത്തിന് ശേഷമാണ് യോഗി ആദിത്യ നാഥിന്റെ ആഹ്വാനം.

കോൺഗ്രസിന് ഞെട്ടൽ, പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തെ അനുകൂലിച്ച് കോൺഗ്രസ് എംഎൽഎ!കോൺഗ്രസിന് ഞെട്ടൽ, പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തെ അനുകൂലിച്ച് കോൺഗ്രസ് എംഎൽഎ!

രാമരാജ്യത്തില്‍ വിവേചനമില്ലെന്നും വികസനം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തും. യുവാക്കളിലും ദളിതുകളിലും സ്ത്രീകളിലും വികസനത്തിന്റെ ഫലമുണ്ടാകുമെന്നും ആദിത്യനാഥ് റാലിയില്‍ ചൂണ്ടിക്കാണിച്ചു. രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനൂകൂലമായ സുപ്രീം കോടതി വിധി ചോദ്യം ചെയ്തുുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഡിസംബര്‍ 12ന് തള്ളിക്കളഞ്ഞിരുന്നു. നവംബര്‍ ഒമ്പതിനാണ് രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്ക കേസിലെ വിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്.

yogi11-1576

2.7 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന രാമജന്മഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്ന രാം ലല്ലയ്ക്ക് അനൂകൂലമായ വിധിയാണ് സുപ്രീം കോടതി ഏകകണ്ഠേന പ്രസ്താവിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ് പ്രസ്തുത ഭൂമി കൈമാറുക. ഇതേ ട്രസ്റ്റിന് തന്നെയാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയും. അയോധ്യയില്‍ സുന്നി വഖഫ് ബോര്‍‍ഡിന് പള്ളി നിര്‍മിക്കുന്നതിന് അ‍ഞ്ച് ഏക്കര്‍ ഭൂമി ബദലായി നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

അ‍ഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബര്‍ 30നും രണ്ടാം ഘട്ടം ഡിസംബര്‍ ഏഴിനും നടന്നിരുന്നു. ഡിസംബര്‍ 12നായിരുന്നു മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 16ന് നാലാം ഘട്ട വോട്ടെടുപ്പും 20ന് അവസാനഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബര്‍ 23നാണ് ഫല പ്രഖ്യാപനം.

English summary
‘Rs 11, a brick': Things Uttar Pradesh CM Yogi Adityanath wants every house to give for Ram Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X